തിരുവനന്തപുരം: നിലവിൽ 2 വർഷം ദൈർഘ്യമുള്ള ബിഎഡ് കോഴ്സ് അടുത്ത വർഷംമുതൽ 4 വർഷ പ്രഫഷണൽ കോഴ്സ് ആയി മാറും. മെഡിക്കൽ എൻജിനീയറിങ് കോഴ്സുകൾ പോലെ അധ്യാപന മേഖലയും പ്രഫഷണൽ ആക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. ബി.എ, ബി.എസ്.സി. ബികോം എന്നിവ ചേർത്തുള്ള 4 വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രോഗ്രാമുകൾ സംസ്ഥാനത്ത് ആരംഭിക്കാൻ ഉന്നതവിദ്യാഭ്യാസ കരിക്കുലം കമ്മിറ്റി ശുപാർശ ചെയ്തു. പ്ലസ്ടു അടി സ്ഥാന യോഗ്യതയിലാണ് പ്രവേശനം നൽകുക. 4 വർഷ ബിഎഡിൽ ഫൗണ്ടേഷൻ, പ്രിപ്പറേറ്ററി, മിഡിൽ, സെക്കൻഡറി എന്നിങ്ങനെ 4 സ്പെഷലൈസേഷനുകൾ ഉണ്ടാകും. ഇതിനനുസരിച്ചായിരിക്കും സ്കൂളുകളിലെ വിവിധ സെക്ഷനുകളിൽ പഠിപ്പിക്കാനുളള അവസരം. 4വർഷ കോഴ്സ് വരുന്നതോടെ ഡിഎൽഎഡ് ഉൾപ്പെടെയുള്ള അധ്യാപക പരിശീലന കോഴ്സുകൾ ഭാവിയിലുണ്ടാകില്ല. അതേസമയം നിലവിലുള്ള 2 വർഷ ബിഎഡ് ഏതാനും വർഷം അതേപടി തുടരും. ആർട്‌സ് ആൻഡ് സയൻസ് കോളജുകളിൽ 4 വർഷ ബിഎഡ് കോഴ്സ് ആരംഭിക്കണമെന്നാണ് നാഷനൽ ടീച്ചർ എജ്യുക്കേഷൻ കൗൺസിലിന്റെ ശുപാർശ. ബിഎഡ് സെന്ററുകളിലും 4 വർഷ പ്രോഗ്രാമിനു സർക്കാർ അനുമതി തേടും. കോഴ്സ് പൂർത്തി യാക്കുമ്പോൾ എംഎ, എംഎസ് സി, എംകോം, എംഎഡ് എന്നിങ്ങനെ പിജി കോഴ്സുകൾക്കും ചേരാം.
Home » ബിഎഡ് ഇനി 4വർഷ പ്രഫഷണൽ കോഴ്സ്: ഫൗണ്ടേഷൻ, പ്രിപ്പറേറ്ററി, മിഡിൽ, സെക്കൻഡറി എന്നിങ്ങനെ 4 സ്പെഷലൈസേഷനുകൾ