January 11, 2025
Home » കാലിക്കറ്റ് സർവകലാശാല ടോപ്പേഴ്‌സ് അവാര്‍ഡുകള്‍ സമ്മാനിച്ചു

തേഞ്ഞിപ്പലം:ഒന്നാം റാങ്ക് നേടുന്നതിനപ്പുറം സമൂഹത്തിന് വേണ്ടി പ്രവൃത്തിക്കാന്‍ കഴിയുന്നവരാകണം വിദ്യാര്‍ഥികളെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.പി. രവീന്ദ്രന്‍. സര്‍വകലാശാലയുടെ വിവിധ കോഴ്‌സുകളില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള ടോപ്പോഴ്‌സ് അവാര്‍ഡ് വിതരണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഒരുമിച്ച് ജോലികള്‍ ചെയ്യാനും നേതൃത്വം ഏറ്റെടുക്കാനും സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും വിദ്യാര്‍ഥികള്‍ക്ക് കഴിയണമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. യു.ജി., പി.ജി., പ്രൊഫഷണല്‍ കോഴ്‌സുകളില്‍ ഉള്‍പ്പടെ ആകെ 187 പേരാണ് അവാര്‍ഡിന് അര്‍ഹരായത്. ഇതില്‍ 176 പേര്‍ ശനിയാഴ്ച വൈസ് ചാന്‍സലറില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ചടങ്ങില്‍ സിന്‍ഡിക്കേറ്റിന്റെ പരീക്ഷാ സ്ഥിരംസമിതി കണ്‍വീനര്‍ ഡോ. ടി. വസുമതി അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. എല്‍.ജി. ലിജീഷ്, ഡോ. പി.പി. പ്രദ്യുമ്‌നന്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്‌വിൻ സാംരാജ്, അസി. രജിസ്ട്രാര്‍ ആര്‍.കെ. ജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *