January 11, 2025
Home » ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ 

തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ  ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ വിവിധ തസ്തികളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സബ് ഇന്‍സ്‌പെക്ടര്‍, ഹെഡ് കോണ്‍സ്റ്റബിള്‍, കോണ്‍സ്റ്റബിള്‍ തസ്തികകളിലാണ് താത്കാലിക നിയമനം. പുരുഷന്‍മാര്‍ക്കും, വനിതകള്‍ക്കും അപേക്ഷിക്കാം.

സബ് ഇന്‍സ്‌പെക്ടര്‍ (ടെലികമ്മ്യൂണിക്കേഷന്‍) തസ്തികയിൽ ആകെ 92 ഒഴിവുകള്‍ ഉണ്ട്. സ്ത്രീകള്‍ക്ക് 14 ഒഴിവും, പുരുഷന്‍മാര്‍ക്ക് 78 ഒഴിവുമാണ് ഉള്ളത്. ഹെഡ് കോണ്‍സ്റ്റബിള്‍ (ടെലികമ്മ്യൂണിക്കേഷന്‍) തസ്തികയിൽ ആകെ 383 ഒഴിവുകളാണുള്ളത്. അതില്‍ പുരഷന്‍മാര്‍ക്ക് 325 ഒഴിവും, വനിതകള്‍ക്ക് 58 ഒഴിവുമുണ്ട്.  കോണ്‍സ്റ്റബിള്‍ (ടെലികമ്മ്യൂണിക്കേഷന്‍) തസ്തികയിൽ ആകെ 51 ഒഴിവ് ഉണ്ട്. അതില്‍ പുരുഷന്‍മാര്‍ക്ക് 44 ഒഴിവും, സ്ത്രീകള്‍ക്ക് 7 ഒഴിവുമുണ്ട്. സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയിൽ  18 മുതല്‍ 25 വയസ് വരെയാണ് പ്രായപരിധി. ഹെഡ് കോണ്‍സ്റ്റബിള്‍ 18 മുതല്‍ 25 വയസ് വരെ. കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് 18 മുതല്‍ 23 വയസ് വരെയാണ് പ്രായം. (സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും)
സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയിൽ  35,000 രൂപമുതല്‍ 1,12,400 രൂപ വരെയാണ് ശമ്പളം. ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തിയിൽ  25,500 രൂപ മുതല്‍ 81,100 രൂപ വരെ. കോണ്‍സ്റ്റബിള്‍ തസ്തികയിൽ  21,700 രൂപമുതല്‍ 69,100 രൂപവരെ. 

കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തും
ബിഎസ്‌സി പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ് 7ന്
റെസ്‌ക്യൂ ഡൈവർ കോഴ്സിലേക്ക് പവർഗ്രിഡ് സ്‌കോളർഷിപ്പോടെ അവസരം
ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി മറ്റു സ്ഥാപനങ്ങളുമായി ചേർന്ന് ഹ്രസ്വകാല, സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകൾ നടത്തും
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ 

സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ 200 രൂപയും, ഹെഡ്‌കോണ്‍സ്റ്റബിള്‍ കോണ്‍സ്റ്റബിള്‍ തസ്തികകളില്‍ 100 രൂപയും അപേക്ഷ ഫീസുണ്ട്. എസ്.സി, എസ്.ടി, വനിതകള്‍ക്ക് ഫീസില്ല. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഡിസംബര്‍ 14 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://recruitment.itbpolice.nic.in/rect/index.php  വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഉന്നത വിദ്യാഭ്യാസം

ഉന്നതവിദ്യാഭ്യാസം : കോഴ്സുകളും കോളജുകളും

കല – കായികം

കിഡ്സ് കോർണർ

ഗണിതം

തൊഴിൽ രംഗം

പൊതുവൃത്താന്തം

പ്രധാന വാർത്തകൾ

വാർത്താ ചിത്രങ്ങൾ

വിദ്യാരംഗം

സയൻസ്

സർക്കാർ ഉത്തരവുകൾ

സ്കൂൾ അറിയിപ്പുകൾ

സ്കൂൾ എഡിഷൻ

സ്കോളർഷിപ്പുകൾ

Leave a Reply

Your email address will not be published. Required fields are marked *