January 11, 2025
Home » സഞ്ജയ് മല്‍ഹോത്ര പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ Jobbery Business News

റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്രയെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണറായി നിയമിച്ചു. നിലവിലെ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ കാലാവധി നാളെ അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ റിസര്‍വ് ഗവര്‍ണറെ നിയമിച്ചത്. ഡിസംബർ 11ന്  മൽഹോത്ര ചുമതലയേൽക്കും. രാജസ്ഥാൻ കേഡറിലെ 1990 ബാച്ച് ഐഎഎസ് ഉദ്യോ​ഗസ്ഥനാണ് മൽഹോത്ര. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.  മുമ്പ്, പൊതുമേഖലാ സ്ഥാപനമായ ആർഇസിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി പ്രവർത്തിച്ചിരുന്നു. 

2018 ഡിസംബറിലാണ് ശക്തികാന്ത ദാസിനെ ആർബിഐ ഗവർണറായി നിയമിക്കുന്നത്. മൂന്നുവർഷമാണ് ഗവർണറുടെ കാലാവധി. 2021 ഡിസംബറിൽ അദ്ദേഹത്തിന് കേന്ദ്രം പുനർനിയമനം നൽകുകയായിരുന്നു. 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *