ഇറക്കുമതി കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ വാഹന വ്യവസായം. പ്രാദേശികമായി സ്പെയര്‍പാര്‍ട്സുകള്‍ നിര്‍മ്മിച്ച് ഇറക്കുമതി ഗണ്യമായി കുറയ്ക്കുകയാണ് പദ്ധതി.
ഇലക്ട്രിക് മോട്ടോറുകള്‍, എയര്‍ബാഗുകള്‍, ഓട്ടോമാറ്റിക് തുടങ്ങിയ നൂതന ഭാഗങ്ങളുടെ പ്രാദേശികവല്‍ക്കരണം ത്വരിതപ്പെടുത്തുന്നതിലൂടെ ഇറക്കുമതി കുറയ്ക്കാനാകും. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇറക്കുമതി മൂല്യത്തില്‍ 25,000 കോടി രൂപ (ഏകദേശം 3 ബില്യണ്‍ ഡോളര്‍) കുറയ്ക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ ഇന്ത്യന്‍ വാഹന വ്യവസായം ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ ഒരുങ്ങുകയാണ്.
പദ്ധതി പ്രകാരം, ഡ്രൈവ് ട്രാന്‍സ്മിഷനുകള്‍, എഞ്ചിനുകള്‍, സ്റ്റിയറിംഗ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ ഭാഗങ്ങള്‍ എന്നിവയുള്‍പ്പെടെ 11 നിര്‍ണായക വിഭാഗങ്ങളിലായി പാര്‍ട്സ് ഇറക്കുമതി വെട്ടിക്കുറയ്ക്കുന്നതിനും പ്രാദേശികവല്‍ക്കരണം 2020 സാമ്പത്തിക വര്‍ഷത്തില്‍ നിന്ന് 20% വരെ വര്‍ദ്ധിപ്പിക്കുന്നതിനുമായി നിരവധി പദ്ധതികള്‍ ആരംഭിച്ചു. ഈ ഘടകങ്ങള്‍ മൊത്തം ഇറക്കുമതിയുടെ 70% വരും.
11 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള മൊത്തം ഘടകങ്ങളുടെ 28% ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇറക്കുമതി ചെയ്തു. ഇറക്കുമതി കൂടുതലും ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നാണ്. ഇക്കാലയളവിലെ ഇറക്കുമതിയില്‍ 4 ശതമാനം വര്‍ധനയുണ്ടായി. എന്നിരുന്നാലും, രാജ്യത്ത് നിന്നുള്ള വാഹന ഭാഗങ്ങളുടെ കയറ്റുമതി 2024 ഏപ്രിലിനും സെപ്റ്റംബറിനുമിടയില്‍ 7% വര്‍ധിച്ച് 11.1 ബില്യണ്‍ ഡോളറിലെത്തി.
Jobbery.in