January 5, 2025
Home » റേഷൻ ഇടപാടിൽ അടിമുടി മാറ്റങ്ങൾ: 2025 ജനുവരി ഒന്നുമുതൽ റേഷനൊപ്പം 1000 രൂപയും, പുതിയ ആനുകൂല്യങ്ങൾ ഇങ്ങനെ Jobbery Business News New

2025 ജനുവരി ഒന്നുമുതൽ റേഷൻ കാർഡ് സ്കീമിന്റെ കീഴിൽ കേന്ദ്ര സർക്കാർ പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നു. റേഷൻ വിതരണം സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനായി കേന്ദ്ര സർക്കാർ സുപ്രധാനമായ മാറ്റങ്ങളും നിർദേശങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. എല്ലാ റേഷൻ കാർഡ് ഉടമകളും ഈ നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

പുതിയ നിയമമനുസരിച്ച് 2.5 കിലോ അരിയും 2.5 കിലോ ഗോതമ്പും ലഭിക്കും. നേരത്തെ മൂന്ന് കിലോ അരിയും രണ്ട് കിലോ ഗോതമ്പും ലഭിച്ചിരുന്നെങ്കിൽ ഇത് രണ്ട് കിലോ ഗോതമ്പും രണ്ടര കിലോ അരിയുമായി കുറയും. അതേസമയം നേരത്തെ 5 കിലോ റേഷൻ ലഭിച്ചിരുന്നുവെങ്കിൽ അരക്കിലോ ഗോതമ്പ് അധികമായി ലഭിക്കും. ഇ കെവൈസിപൂർത്തിയാക്കിയില്ലെങ്കിൽ സമാനമായ റേഷൻ ആനുകൂല്യങ്ങൾ ലഭ്യമാകില്ല. കൃത്യസമയത്ത് ഇ കെവൈസി പൂർത്തിയാക്കാത്തവരുടെ പേര് റേഷൻ കാർഡ് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യും.

ജനുവരി ഒന്നുമുതൽ റേഷൻ മാത്രമല്ല 1000 രൂപയുടെ അധിക ധനസഹായവും അർഹരായവർക്ക് ലഭ്യമാകും. ഇ കെവൈസിപൂർത്തിയാക്കിയ റേഷൻ കാർഡ് ഉടമകൾക്ക് 2025 മുതൽ 2028വരെ ഈ ആനുകൂല്യം ലഭിക്കും. നഗര പ്രദേശങ്ങളിൽ മൂന്ന് ലക്ഷം രൂപ വാർഷിക വരുമാനമുള്ള റേഷൻ കാർഡ് ഉടമകൾക്കും 100 ചതുരശ്ര അടി വിസ്തീർണമുള്ള വീടോ വസ്തുവോ നാലുചക്ര വാഹനമോ ഉള്ളവർക്കും ഈ ആനുകൂല്യം ലഭിക്കില്ല.

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *