Now loading...
ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് വലിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. യുപിഐ പണം ഇടപാടുകളില്‍ ഇപ്പോള്‍ ചില പ്രധാന മാറ്റങ്ങളുമുണ്ട്. യുപിഐ ഇടപാടുകാര്‍ക്ക് യുപിഐ സര്‍ക്കിള്‍, യുപിഐ-പേനൗ ലിങ്ക്, യുപിഐ ലോണ്‍, യുപിഐ ലൈറ്റ്, യുപിഐ 123 പേ തുടങ്ങിയ വിവിധ സേവനങ്ങള്‍ ഇപ്പോള്‍ നല്‍കുന്നുണ്ട്.
അവ ഏതൊക്കെയാണെന്ന് നോക്കാം
രണ്ട് വ്യക്തികള്‍ക്ക് ഇപ്പോള്‍ ഒരു ബാങ്ക് അക്കൗണ്ട് പങ്കിടാനാകും. യുപിഐ ഐഡി ഇല്ലാത്തവര്‍ക്ക് യുപിഐ ഐഡി ഉള്ളവരുടെ അക്കൗണ്ട് മുഖേന പണം ഇടപാടുകള്‍ നടത്താം. മാതാപിതാക്കളുടെ അക്കൗണ്ട് ഉപയോഗിച്ച് കുട്ടികള്‍ക്ക് ഇടപാടുകള്‍ നടത്താം.
ഇതിന് ഉപയോക്താവ് അനുമതി നല്‍കിയാല്‍ 15,000 രൂപ വരെയുള്ള ഇടപാടുകള്‍ പ്രതിമാസം നടത്താനാകും. യുപിഐ ഐഡി ഇല്ലാത്ത ഉപയോക്താവ് പേയ്മെന്റ് റിക്വസ്റ്റ് നടത്തി അനുവാദം നേടിയാലാണ് ഇടപാടുകള്‍ നടത്താനാകുക. ഇടപാട് പൂര്‍ത്തിയാക്കുന്നതിന് റിക്വസ്റ്റ് നല്‍കി 30 മിനിറ്റിനുള്ളില്‍ തന്നെ പ്രാഥമിക ഉപയോക്താവ് അനുമതി നല്‍കണം.
ഇന്ത്യയ്ക്കും സിംഗപ്പൂരിനും ഇടയിലല്‍ ഉള്‍പ്പെടെ ഇപ്പോള്‍ യുപിഐ ഉപയോഗിച്ച് പണം ഇടപാടുകള്‍ നടത്താം. ഈ സൗകര്യം ഉപയോക്താക്കളെ അവരുടെ വേഗത്തിലുള്ള പേയ്മെന്റ് സംവിധാനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കും. സിംഗപ്പൂരിന്റെ പേ നൗ എന്ന സംവിധാനം ഉപയോഗിച്ച് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സുരക്ഷിതമായ ഇടപാടുകള്‍ നടത്താം.
ഉപയോക്താക്കള്‍ക്ക് അവരുടെ യുപിഐ ഐഡിയും മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ വെര്‍ച്വല്‍ പേയ്മെന്റ് വിലാസവും ഉപയോഗിച്ച് തടസ്സമില്ലാതെ വിവിധ വിദേശ രാജ്യങ്ങളില്‍ ഇപ്പോള്‍ ഫണ്ട് കൈമാറാന്‍ കഴിയും.
Now loading...