March 13, 2025
Home » അടുത്ത അധ്യയന വർഷം മുതൽ സ്കൂ​ൾ ബ​സു​കളി​ൽ സിസിടിവി ക്യാമറ നിർബന്ധം

തി​രു​വ​ന​ന്ത​പു​രം: അടുത്ത അധ്യയന വർഷം മുതൽ സ്കൂ​ൾ ബ​സു​കളി​ൽ സിസിടിവി ക്യാമറ നി‌​ർ​ബ​ന്ധ​മാ​ക്കു​മെ​ന്ന് മ​ന്ത്രി കെ.​ബി.ഗണേ​ഷ്​ കു​മാ​ർ. ക്യാമറ ഘ​ടി​പ്പി​ക്കാ​ത്ത സ്കൂൾ വാ​ഹ​ന​ങ്ങ​ൾ​ക്ക് അടുത്ത വർഷം മുതൽ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ലാണ് മന്ത്രി ഇക്കാര്യം അ​റി​യി​ച്ചത്. സ്വ​കാ​ര്യ ബ​സു​ക​ളി​ൽ ഡ്രൈ​വ​റു​ടെ കാ​ബി​നി​ൽ അടക്കം ക്യാമറ ഘടിപ്പിക്കണമെന്ന് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ കു​റ്റ​വാ​ളി​ക​ളെ​ല്ലെ​ന്ന് ഉ​റ​പ്പി​ക്കാ​ൻ പൊ​ലീ​സ് വെ​രി​ഫി​ക്കേ​ഷ​ൻ നി‌​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​രി​ൽ അ​ത് ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *