March 13, 2025
Home » സപ്ലൈകോയുടെ വിവിധ മെഡിക്കൽ സ്‌റ്റോറിലേക്ക് കരാർനിയമനം

This job is posted from outside source. please Verify before any action

സപ്ലൈകോയുടെ വിവിധ മെഡിക്കൽ സ്‌റ്റോറിലേക്ക് കരാർനിയമനം
സപ്ലൈകോയുടെ മെഡിക്കൽ സ്‌റ്റോറിലേക്ക്  ഫാർമസിസ്റ്റ് നിയമനം
സപ്ലൈകോയുടെ കോട്ടയം, ഏറ്റുമാനൂർ എന്നിവിടങ്ങളിലെ  മെഡിക്കൽ സ്‌റ്റോറിലേക്ക് രണ്ടു വർഷം പ്രവൃത്തി പരിചയമുള്ള (സർക്കാർ / സ്വകാര്യമേഖല)  ബിഫാം /ഡിഫാം യോഗ്യതയുള്ള ഫാർമസിസ്റ്റുമാരെ തെരഞ്ഞെടുക്കുന്നു. 
കരാർ അടിസ്ഥാനത്തിലാണ് നിയമനം. താൽപര്യമുള്ളവർ മാർച്ച് പത്തിന് പതിനൊന്നു മണിക്കും മൂന്നുമണിക്കിമിടയിൽ അസൽസർട്ടിഫിക്കറ്ററുകളും, തിരിച്ചറിയൽ രേഖകളുമായി കോട്ടയം തിരുനക്കരയിലുള്ള സപ്ലൈകോ മേഖലാ മെഡിസിൻ ഡിപ്പോയിൽ എത്തണം.വിശദവിവരത്തിന് ഫോൺ :9446569997.
മറ്റു ജോലി ഒഴിവുകളും 
അപേക്ഷ ക്ഷണിച്ചു
 ജില്ലയിലെ വിവിധ നാഷണൽ ആയുഷ് മിഷൻ സ്ഥാപനങ്ങളിലേക്ക് മൾട്ടി പർപസ് വർക്കർ(കാരുണ്യ പ്രോജക്ട്, മസ്‌കുലോസ്‌കലെറ്റൽ പ്രോജക്ട്, ഫിസിയോതെറാപ്പി യൂണിറ്റ്) ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മാർച്ച് പത്ത് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷകൾ സ്വീകരിക്കും.വിശദ വിവരത്തിന് ഫോൺ: 0481-2991918
ഹയർ സെക്കൻഡറി അധ്യാപക നിയമനം
ജ്യോഗ്രഫി, ഗാന്ധിയൻ സ്റ്റഡീസ്, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളിൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിന് യോഗ്യരായ 50 വയസിന് താഴെയുള്ള കാഴ്ചപരിമിതർ, കേൾവിപരിമിതർ, ലോക്കോമോട്ടോർ , സെറിബ്രൽ പൾസി, മസ്‌കുലർ ഡിസ്‌ട്രോഫി, ലെപ്രസി ക്യുവേർഡ്, ആസിഡ് അറ്റാക്ക് വിക്ടിം, ഓട്ടിസം, ഇന്റലക്വൽ ഡിസബിലിറ്റി, സ്‌പെസഫിക് ലേണിംഗ് ഡിസബിലിറ്റി, മെന്റിൽ ഇൽനെസ്, മൾട്ടിപ്പിൽ ഡിസബിലിറ്റി എന്നീ ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്ന ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ്  എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ 
പ്രാദേശിക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡും എല്ലാ അസൽ സർട്ടിഫിക്കറ്റുകളും യു.ഡി.ഐ.ഡി. കാർഡും സഹിതം മാർച്ച് 12 നു മുൻപായി നേരിട്ട് ഹാജരാകണമെന്ന് എറണാകുളം ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. വിശദവിവരത്തിന് ഫോൺ: 0484 2312944.

Leave a Reply

Your email address will not be published. Required fields are marked *