March 13, 2025
Home » ചെട്ടികുളങ്ങര കുംഭഭരണി: മാർച്ച് നാലിന് പ്രാദേശിക അവധി

തിരുവനന്തപുരം: ചെട്ടികുളങ്ങര ദേവിക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് മാർച്ച്  നാലിന്  ചൊവാഴ്ച്ച ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലയിലെ  മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 4ന് അവധിയായിരിക്കും. ജില്ലാ കലക്ടർ ആണ് അവധി പ്രഖ്യാപിച്ച്  ഉത്തരവിട്ടത്. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മുൻകൂട്ടി നിശ്ചയിച്ച  പൊതുപരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. കുംഭഭരണിയുടെ ക്രമീകരണങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. രാവിലെ ഏഴുമുതൽ കുത്തിയോട്ടങ്ങൾ എത്തിത്തുടങ്ങും. കുത്തിയോട്ടങ്ങളെ നിയന്ത്രിക്കാനായി ക്ഷേത്രവളപ്പിൽ ഇരുനൂറോളം വളണ്ടിയർമാർ ഉണ്ടാകും. ക്ഷേത്രത്തിന്റെ നാലുവശങ്ങളിലൂടെ എത്തുന്ന കുത്തിയോട്ട ഘോഷയാത്രകളെ മുൻഗണനാക്രമത്തിൽ അകത്തേക്ക് പ്രവേശിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *