March 13, 2025
Home » ചോദ്യപേപ്പർ ചോർച്ച കേസിലെ ഒന്നാം പ്രതിയുടെ ജാമ്യ അപേക്ഷ തള്ളി: സ്കൂളിനെതിരെ വകുപ്പുതല നടപടി New

തിരുവനന്തപുരം: ക്രിസ്തുമസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച കേസിലെ പ്രധാന പ്രതിയുടെ മുൻകൂർ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളി. എം എസ് സൊല്യൂഷൻസ് എന്ന യൂട്യൂബ് ചാനലിന്റെ സിബിന്റെ മുൻകൂർ ജാമ്യം അപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. ഇതോടെ എം.ഷുഹൈബിന്റെ അറസ്റ്റ് ഉടൻ ഉണ്ടാകും എന്നാണ് സൂചന. ചോദ്യപേപ്പർ ചോർത്തിയ മലപ്പുറം എയ്ഡഡ് സ്കൂളിലെ പ്യൂണിനെ ഇന്നലെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം സ്വദേശി അബ്ദുൾ നാസർ ആണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. നേരത്തെ എംഎസ് സൊല്യൂഷൻസിലെ അധ്യാപകരായ അധ്യാപകരായ ഫഹദ്, ജിഷ്ണു എന്നിവരെ അന്വേഷണം സംഘം അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ പരീക്ഷകളുടെ ചോദ്യപേപ്പറുകൾ ചോർന്നിട്ടുണ്ടെന്നാണ് സംശയം. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ചോദ്യപേപ്പർ ചോർത്തി ‘പ്രവചനം’ എന്നപേരിൽ വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിച്ച് ബന്ധപ്പെട്ട് എംഎസ് സൊല്യൂഷൻ വൻ സാമ്പത്തിക നേട്ടം കൈവരിച്ചിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഒന്നാംപ്രതി സിയോ ആയ എം.ഷുഹൈബ് ആണ്. അതേസമയം സ്കൂളിൽനിന്ന് ചോദ്യപേപ്പർ ചോർത്തിയ സംഭവത്തിൽ സ്കൂളിനെതിരെ വകുപ്പ് നില നടപടിയെടുക്കാൻ വിദ്യാഭ്യാസ മന്ത്രി നിർദ്ദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടർ മന്ത്രി നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *