Now loading...
കഴിഞ്ഞ മാസം ഇന്ത്യയിലേക്കുള്ള യുഎസ് അസംസ്കൃത എണ്ണ കയറ്റുമതി രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായി ഷിപ്പ് ട്രാക്കിംഗ് ഡാറ്റ. റഷ്യന്‍ ഉല്‍പ്പാദകര്‍ക്കും ടാങ്കറുകള്‍ക്കുമെതിരെ യുഎസ് ഉപരോധം കര്‍ശനമാക്കിയതിനെത്തുടര്‍ന്നാണ് ഈ വര്‍ധന.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരനും ഉപഭോക്താവുമായ ഇന്ത്യയിലേക്ക് ഫെബ്രുവരിയില്‍ യുഎസ് പ്രതിദിനം ഏകദേശം 357,000 ബാരല്‍ അസംസ്കൃത എണ്ണ കയറ്റുമതി ചെയ്തതായി കെപ്ലറില്‍ നിന്നുള്ള ഷിപ്പ് ട്രാക്കിംഗ് ഡാറ്റ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ കയറ്റുമതി പ്രതിദിനം 221,000 ബാരലായിരുന്നു.
ഇറാനില്‍ നിന്നും റഷ്യയില്‍ നിന്നുമുള്ള എണ്ണ കൈകാര്യം ചെയ്യുന്ന കപ്പലുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മേല്‍ ഒക്ടോബര്‍ മുതല്‍ വാഷിംഗ്ടണ്‍ നിരവധി ഉപരോധം ഏര്‍പ്പെടുത്തിയത് അവരുടെ പ്രധാന എണ്ണ ഇറക്കുമതിക്കാരുമായുള്ള വ്യാപാരത്തെ എങ്ങനെ തടസ്സപ്പെടുത്തുന്നുവെന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതിയിലെ വര്‍ധനവ് അടിവരയിടുന്നു.
ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്ത ക്രൂഡിന്റെ 80 ശതമാനവും ലൈറ്റ് സ്വീറ്റ് വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ്-മിഡ്ലാന്‍ഡ് ക്രൂഡായിരുന്നുവെന്ന് ഡാറ്റ പറയുന്നു.
ഫെബ്രുവരിയില്‍ ദക്ഷിണ കൊറിയയിലേക്ക് യുഎസ് പ്രതിദിനം 656,000 ബാരല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്തു. അതേസമയം അമേരിക്കയില്‍ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതി പ്രതിദിനം 76,000 ബാരലായി കുറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ അളവുകളില്‍ ഒന്നാണിത്.
Jobbery.in
Now loading...