Now loading...
This job is posted from outside source. please Verify before any action
താലൂക്കാശുപത്രിയിലേക്ക് സെക്യൂരിറ്റി നിയമനം ഉൾപ്പെടെ മറ്റു ജോലികളും
കോന്നി താലൂക്കാശുപത്രിയിലേക്ക് സുരക്ഷ ജീവനക്കാരായി 179 ദിവസത്തേക്ക് രണ്ടുപേരെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. വിമുക്ത ഭടന്‍മാര്‍ക്ക് മുന്‍ഗണന. യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയല്‍ രേഖകളുടെ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം മാര്‍ച്ച് 11ന് രാവിലെ 10.30 ന് മുമ്പ് സൂപ്രണ്ടിന്റെ ചേമ്പറില്‍ ഹാജരാകണം. പ്രായപരിധി 30-50.
വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഫോണ്‍ : 0468 2243469.
2. കരാർ നിയമനം
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാർച്ച് 15ന് വൈകിട്ട് 3.30ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.gov.in സന്ദർശിക്കുക.
3. പി ആര്‍ ഡി കണ്ടൻ്റ് എഡിറ്റര്‍: മാര്‍ച്ച് 10 വരെ അപേക്ഷിക്കാം
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രിസം പദ്ധതിയില്‍ കണ്ടൻ്റ് എഡിറ്റര്‍ പാനലിലേക്ക് അപേക്ഷിക്കാം. പരമാവധി ഒരു വര്‍ഷ കാലയളവിലേക്ക് ആലപ്പുഴ ജില്ലയിലേക്കാണ് പാനല്‍ രൂപീകരിക്കുന്നത്. വീഡിയോ എഡിറ്റ് ചെയ്യുക, സോഷ്യല്‍ മീഡിയ പ്രചാരണത്തിന് വീഡിയോകളും ഷോട്സും എഡിറ്റ് ചെയ്ത് തയ്യാറാക്കുക, പ്രിസം അംഗങ്ങള്‍ തയ്യാറാക്കുന്ന വികസന വാര്‍ത്തകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, മറ്റു കണ്ടൻ്റുകള്‍ എന്നിവയുടെ ആര്‍ക്കൈവിംഗ് തുടങ്ങിയവയാണ് ചുമതലകള്‍.
യോഗ്യത പ്ലസ് ടുവും വീഡിയോ എഡിറ്റിങ്ങില്‍ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 35 വയസ്. അപേക്ഷകള്‍ ബയോഡേറ്റയും ബന്ധപ്പെട്ട യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും സഹിതം cvcontenteditor@gmail.com എന്ന ഇ മെയിലില്‍ മാര്‍ച്ച് 10 നകം ലഭിക്കണം. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
Now loading...