Now loading...
പൊതുമേഖലാ ഇൻഷുറൻസ് സ്ഥാപനമായ എൽഐസിയുടെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങി കേന്ദ്രം. 2 മുതല്‍ 3 ശതമാനം വരെ ഓഹരികള്‍ വിൽക്കാനാണ് തയ്യാറെടുക്കുന്നത്. 2025–26 സാമ്പത്തികവർഷം ആയിരിക്കും ഓഹരികൾ വിൽക്കുന്ന നടപടിക്രമങ്ങൾ ആരംഭിക്കുക. 2027 മേയ് മാസത്തോടെ എല്‍.ഐ.സിയിലെ സര്‍ക്കാര്‍ ഓഹരി പങ്കാളിത്തം 90 ശതമാനത്തിലേക്ക് കുറയ്ക്കുകയാണ് ലക്ഷ്യം.
2024 മെയ് മാസത്തോടെ എല്‍ഐസിയിലെ ഓഹരി പങ്കാളിത്തം 10 ശതമാനം കുറയ്ക്കണമെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ചിരുന്നു. എന്നാൽ ഈ സമയപരിധി പിന്നീട് 2027 മെയ് 16 വരെ നീട്ടി നൽകിയിരുന്നു. എല്‍ഐസിയില്‍ നിലവില്‍ കേന്ദ്ര സര്‍ക്കാരിന് 96.5 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. 2022 മെയ് മാസത്തില്‍ 3.5 ശതമാനം ഓഹരി പൊതുജനങ്ങള്‍ക്ക് വിറ്റിരുന്നു. ഈ ഐപിഒയിലൂടെ 21,000 കോടി രൂപ കേന്ദ്രം സമാഹരിച്ചു.എല്‍ഐസിയുടെ നിലവിലെ വിപണി മൂല്യം ഏകദേശം 4.8 ലക്ഷം കോടി രൂപയാണ്. ഇത് കണക്കാക്കി നോക്കുമ്പോള്‍ 3 ശതമാനം വരെ ഓഹരികള്‍ വില്‍ക്കുമ്പോള്‍ 9,500 കോടി രൂപ- 14,500 കോടി രൂപ വരെ സമാഹരിക്കാന്‍ കഴിയും.
Jobbery.in
Now loading...