Now loading...
This job is posted from outside source. please Verify before any action
നാഷണൽ ആയുഷ് മിഷനിൽ അവസരങ്ങൾ
എറണാകുളം ജില്ലാ നാഷണല്‍ ആയുഷ് മിഷന് മുഖേന ഹോമിയോപ്പതി വകുപ്പിനു കീഴില്‍ വരുന്ന മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ (മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ്) തസ്തികയിലേയക്ക് താല്കാലിക നിയമനത്തിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.
പ്രതിമാസ വേതനം 15,000/ രൂപ .
പ്രായം 40 വയസ്സ് കവിയരുത്.
യോഗ്യത: ജി എന്‍ എം / എ എന്‍ എം നേഴ്സിംഗ് സര്‍ട്ടിഫിക്കറ്റ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം, കേരള നഴ്സസ് ആന്റ് മിഡ് വൈഫ്സ് കൗണ്‍സില്‍ സര്‍ട്ടിഫിക്കറ്റ്
യോഗ്യത, വയസ് ഇവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും, സ്വയം സാക്ഷ്യപെടുത്തിയ കോപ്പിയും, ആധാര്‍ കാര്‍ഡും സഹിതം മാര്‍ച്ച് 20 ന് 9.30 ന് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഹാജരാകണം.
യോഗ ഡെമോണ്‍സ്ട്രേറ്റര്‍
എറണാകുളം ജില്ല-നാഷണല്‍ ആയുഷ് മിഷന് മുഖേന ഭാരതീയ ചികിത്സാ വകുപ്പിനു കീഴില്‍ വരുന്ന യോഗ ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികയിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു.
പ്രതിമാസ വേതനം 15,000/ രൂപ.
പ്രായം 40 വയസ്സ് കവിയരുത്.
യോഗ്യത:ഗവ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബി എന്‍ വൈ എസ് / എം എസ് സി (യോഗ) /എംഫില്‍ (യോഗ) എന്നിവയില്‍ ബിരുദമോ / ഗവ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും യോഗയില്‍ ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള പി ജി ഡിപ്ലോമ /അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ ഗവ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നോ ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ്
അപേക്ഷയോടൊപ്പം യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും സഹിതം എറണാകുളം കച്ചേരിപ്പടിയിലെ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന് ജില്ലാ ഓഫീസില്‍ മാര്‍ച്ച് 20 വ്യാഴാഴ്ച വൈകീട്ട് 5 മണി വരെ നേരിട്ടോ തപാല്‍ മുഖേനയോ നല്‍കണം
Now loading...