April 21, 2025
Home » സ്കൂളുകളുടെ ശ്രദ്ധയ്ക്ക്: മെയ് മുതൽ സ്കൂൾ വാഹനങ്ങളിൽ ക്യാമറ വേണം

തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ സ്കൂൾ വാഹനങ്ങളിൽ വിദ്യാർത്ഥകളുടെ സുരക്ഷയ്ക്കായി ക്യാമറകൾ നിർബന്ധം. 2025 മെയ് മുതൽ സ്‌കൂള്‍ ബസുകളില്‍ ക്യാമറ സ്ഥാപിക്കണം. ഒരു ബസിൽ 4 ക്യാമറകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ബസുകളുടെ അകത്തും പുറത്തുമായാണ് നാല് ക്യാമറകള്‍ സ്ഥാപിക്കേണ്ടത്. മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. മെയ് മാസത്തില്‍ ഫിറ്റ്‌നസ് പരിശോധനയ്ക്കായി സ്‌കൂള്‍ ബസുകള്‍ കൊണ്ടു വരുമ്പോള്‍ ക്യാമറകള്‍ നിര്‍ബന്ധമായും സ്ഥാപിക്കണമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *