Now loading...
This job is posted from outside source. please Verify before any action
കേരളത്തിൽ വിവിധ ജില്ലകളിൽ ഈ മാസം ജോലി നേടാവുന്ന ഒഴിവുകൾ|kerala districts job vacancies 2025
കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള ജോലി ഒഴിവുകൾ, പത്താം ക്ലാസ്സ് മുതൽ ബിരുദം വരെ യോഗ്യത ഉള്ളവർക്ക് അവസരം, പരമാവധി ഷെയർ ചെയ്യുക.
സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രി താല്കാലിക നിയമനം
തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഉള്ള പ്ലംബര്‍ കം വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് ഓപ്പറേറ്റര്‍ / ഇലക്ട്രിഷ്യന്‍ കം വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് ഓപ്പറേറ്റര്‍ തസ്തികയിലേക്ക് താല്‍ക്കാലികമായി നിയമനം നടത്തുന്നു.
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഏപ്രില്‍ 09 ന് ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് തൃപ്പൂണിത്തുറ ആയൂര്‍വേദ കോളേജ് ആശുപത്രി ഓഫീസില്‍ നേരിട്ട് ഹാജരാകണം. യോഗ്യത: എസ്. എസ്. എല്‍ . സി പാസ്സായിരിക്കണം. പ്ലംബര്‍ / ഇലക്ട്രിഷ്യന്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് , പ്രവൃത്തി പരിചയം അഭികാമ്യം.
പ്രായം 50 വയസ്സില്‍ താഴെ ആയിരിക്കണം. 2025 ജനുവരി 1 നു 50 വയസ്സ് പൂര്‍ത്തിയായവര്‍ അപേക്ഷിക്കേണ്ടതില്ല.പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
ഫോണ്‍: 04842777489, 04842776043
ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ താല്‍ക്കാലിക ഒഴിവ്
പാലക്കാട് ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് ബ്ലോക്ക് കോ ഓര്‍ഡിനേറ്ററുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദവും കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം (ടെക്നോളജി/ സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷന്‍ ), പ്രാദേശിക ഭാഷ എഴുതുന്നതിലും വായിക്കുന്നതിലുമുള്ള പ്രാവീണ്യം എന്നിവയാണ് യോഗ്യത. പ്രായപരിധി 18 – 41. നിയമാനുസൃത വയസിളവ് ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ഏപ്രില്‍ രണ്ടിന് മുമ്പായി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505204.
നാഷ്ണല്‍ ആയുഷ്മിഷന് വാക് ഇന്‍ ഇന്റര്‍വ്യൂ
മരുതറോഡ് ഗ്രാമപഞ്ചായത്ത് ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് സെന്റര്‍ സര്‍ക്കാര്‍ മാതൃക ഹോമിയോ പ്പതി ഡിസ്പെന്‍സറിയിലേക്ക് നാഷ്ണല്‍ ആയുഷ്മിഷന് മള്‍ട്ടിപര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കറിനെ നിയമിക്കുന്നു. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഏപ്രില്‍ രണ്ടിന് രാവിലെ 10.30 ന് മരുതറോഡ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. ജി.എന്‍.എം, കേരള നഴ്സിങ് ആന്‍ഡ് മിഡ്വൈഫ് കൗണ്‍സില്‍ രജിസ്ട്രേഷന് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വെള്ള പേപ്പറില്‍ എഴുതിയ അപേക്ഷ, അസല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2957330.
തദ്ദേശ സ്വയംഭരണ വകുപ്പിൽ കണ്ടെന്റ് ക്രിയേറ്റേഴ്സിനെ നിയമിക്കുന്നു
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പുതിയ പ്രസിദ്ധീകരണമായ തദ്ദേശകം മാസികയുടെ ഉള്ളടക്കങ്ങൾ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട്
കണ്ടെന്റ് ക്രിയേറ്റേഴ്സിനെ കരാറടിസ്ഥാനത്തിൽ എല്ലാ ജില്ലകളിലും താൽക്കാലികമായി നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. ജേർണലിസത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേർണലിസത്തിൽ ബിരുദാനന്തര ഡിപ്ലോമയുമുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃ ത്തി പരിചയമുളളവർക്ക് മുൻഗണന.
വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള വാർത്തകൾ, തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന മാതൃകാപരമായ വിവിധ പ്രവർത്തനങ്ങൾ തുടങ്ങി മാസികയിലേക്കാവശ്യമായ ഉള്ളടക്കങ്ങൾ ശേഖരിച്ച് നിശ്ചിത സമയത്തിനകം ലേഖനങ്ങളും മറ്റും തയ്യാറാക്കി നൽകുകയെന്ന ജോലിയാണ് നിർവഹിക്കേണ്ടത്. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. പ്രസിദ്ധീകരിക്കപ്പെടുന്ന രചനകൾക്ക് ഒന്നിന് ആയിരം രൂപ നിരക്കിൽ പ്രതിഫലം ലഭിക്കുന്നതാണ്.
അപേക്ഷകൾ ചീഫ് ഓഫീസർ, കമ്മ്യൂണിക്കേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സ്വരാജ് ഭവൻ, നന്ദൻകോട് പി.ഒ, തിരുവനന്തപുരം 695003 എന്ന വിലാസത്തിൽ 2025 മാർച്ച് 31 നകം അയക്കേണ്ടതാണ്.
ഫോട്ടോഗ്രാഫർമാരുടെ പാനലിലേക്ക് അപേക്ഷിക്കാം
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പുതിയ പ്രസിദ്ധീകരണമായ തദ്ദേശകം മാസികയിലേക്കാവശ്യമായ ഫോട്ടോകൾ എടുത്ത് നൽകുന്നതിന് എല്ലാ ജില്ലകളിലും ഫോട്ടോഗ്രാഫർമാരുടെ പാനൽ തയ്യാറാക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന പരിപാടികൾ, തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന മാതൃകാപരമായ വിവിധ പ്രവർത്തനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഫോട്ടോകളാണ് വേണ്ടത്. പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു ഫോട്ടോക്ക് എഴുന്നൂറ് രൂപ നിരക്കിൽ പ്രതിഫലം നൽകുന്നതായിരിക്കും.
മാധ്യമങ്ങളുമായി ബന്ധപ്പെട്ട ന്യൂസ് ഫോട്ടോഗ്രാഫി മേഖലയിൽ ഒരു വർഷമെങ്കിലും പ്രവൃത്തി പരിചയമുള്ള ഫോട്ടോഗ്രാഫർമാർക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദം/ ഫോട്ടോ ജേർണലിസത്തിൽ ഡിപ്ലോമ / ഫോട്ടോഗ്രാഫിയിൽ കെ ജി ടി ഇ / എൻ സി വി ടി സർട്ടിഫിക്കറ്റു കോഴ്സ് എന്നിവ വിജയിച്ചവർക്ക് മുൻഗണന നൽകുന്നതായിരിക്കും.
അപേക്ഷകൾ ചീഫ് ഓഫീസർ, കമ്മ്യൂണിക്കേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, പ്രിൻസിപ്പൽ ഡയറക്ടറേറ്, തദ്ദേശ സ്വയംഭരണ വകുപ്പ് , സ്വരാജ് ഭവൻ, നന്ദൻകോട് പി.ഒ, തിരുവനന്തപുരം 695003 എന്ന വിലാസത്തിൽ 2025 മാർച്ച് 31 നകം അയക്കേണ്ടതാണ്.
കണ്ടെന്റ് ക്രിയേറ്റേഴ്സിനെ നിയമിക്കുന്നു
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പുതിയ പ്രസിദ്ധീകരണമായ തദ്ദേശകം മാസികയുടെ ഉള്ളടക്കങ്ങള്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട്
കണ്ടെന്റ് ക്രിയേറ്റേഴ്സിനെ കരാറടിസ്ഥാനത്തില്‍ എല്ലാ ജില്ലകളിലും താത്കാലികമായി നിയമിക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു. ജേര്‍ണലിസത്തില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ഡിപ്ലോമയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവര്‍ത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന.
വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്ന മാതൃകാപരമായ വിവിധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി മാസികയിലേക്കാവശ്യമായ ഉള്ളടക്കങ്ങള്‍ ശേഖരിച്ച് നിശ്ചിത സമയത്തിനകം ലേഖനങ്ങളും മറ്റും തയ്യാറാക്കി നല്‍കുകയെന്ന ജോലിയാണ് നിര്‍വഹിക്കേണ്ടത്. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. പ്രസിദ്ധീകരിക്കപ്പെടുന്ന രചനകള്‍ക്ക് ഒന്നിന് ആയിരം രൂപ നിരക്കില്‍ പ്രതിഫലം ലഭിക്കുന്നതാണ്.
അപേക്ഷകള്‍ ചീഫ് ഓഫീസര്‍, കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സ്വരാജ് ഭവന്, നന്ദന്‍കോട് പി.ഒ, തിരുവനന്തപുരം 695003 എന്ന വിലാസത്തില്‍ മാര്‍ച്ച് 31 നകം അയക്കേണ്ടതാണ്.
കൺട്രോൾറൂമിൽ കരാർ നിയമനം
ജില്ലാതല കൺട്രോൾറൂമിൽ ചൈൽഡ് ഹെൽപ്പ് ലൈൻ സൂപ്പർവൈസർ തസ്തികയിയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി വനിത ശിശു വികസന വകുപ്പിന്റെ സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ കീഴിലാണ് നിയമനം നടത്തുക. അംഗീകൃത സർവകലാശാലയിൽ നിന്ന് സോഷ്യൽ വർക്ക്, കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, സോഷ്യോളജി, സോഷ്യൽ സയൻസ് എന്നീ ഏതെങ്കിലും വിഷയങ്ങളിൽ ബിരുദം, കമ്പ്യൂട്ടറുകളിൽ പ്രാവീണ്യം എന്നീ യോഗ്യത ഉള്ള പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
അടിയന്തര ഹെൽപ്പ് ലൈനുകളിൽ ജോലി പരിചയമുള്ളവർക്ക് മുൻഗണന നൽകും. പ്രായം 50 വയസ്സിൽ കവിയരുത്. അവസാന തീയതി ഏപ്രിൽ 21 വൈകുന്നേരം അഞ്ചുമണി. അപേക്ഷകൾ ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഇടുക്കി, പൈനാവ് പി. ഓ പിൻ: 685603 എന്ന വിലാസത്തിലോ, നേരിട്ടോ സമർപ്പിക്കാവുന്നതാണ്. അപേക്ഷ ഫോറം http://wcd.kerala.gov.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 6282406053, 9633545735
സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ അഭിമുഖം
പൂജപ്പുര സ്ത്രീകളുടേയും കുട്ടികളുടേയും സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി അഭിമുഖം നടത്തുന്നു.
സ്പീച്ച് തെറാപ്പിസ്റ്റ് (യോഗ്യത- ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി), റെമഡിയല്‍ എഡ്യൂകേറ്റര്‍ (യോഗ്യത- ഡിപ്ലോമ ഇന്‍ ഏര്‍ളി ചൈല്‍ഡ്ഹുഡ് സ്പെഷല്‍ എഡ്യൂക്കേഷന്‍ / ഡി.എഡ് സ്പെഷല്‍ എഡ്യൂക്കേഷന്‍ -ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ / ഹിയറിംഗ് ഇംപയേര്‍ഡ്/ ഇന്റലക്ച്വല്‍ ഡിസെബിലിറ്റി), സൈക്കോതെറാപ്പിസ്റ്റ് (യോഗ്യത – എം.എസ്.സി സൈക്കോളജി/ എം.എസ്.സി അപ്ലൈഡ് സൈക്കോളജി/ ക്ലിനിക്കല്‍ സൈക്കോളജി) എന്നീ ഒഴിവുകളിലാണ് നിയമനം നടത്തുന്നത്.
18 മുതല്‍ 36 വയസുവരെയാണ് പ്രായപരിധി. എസ്.സി/എസ്.ടി മറ്റ് പിന്നോക്ക വിഭാഗങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം മാര്‍ച്ച് 28ന് രാവിലെ 10ന് ആശുപത്രിയില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.
ഫാർമസിസ്റ്റ് നിയമനം
പന്ന്യന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. കേരളാ സ്റ്റേറ്റ് ഫാർമസി കൗൺസിൽ അംഗീകാരമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡാറ്റയും സഹിതം മാർച്ച് 26 രാവിലെ 11 ന് പി.എച്ച്.സി കോൺഫറൻസ് ഹാളിൽ ഹാജരാകണം. ഫോൺ-0490 2318720.
പാരമ്പര്യേതര ട്രസ്റ്റി നിയമനം
മലബാർ ദേവസ്വം ബോർഡിന് കീഴിൽ തലശ്ശേരി താലൂക്ക് ചൊക്ലി വില്ലേജിൽപ്പെട്ട ശ്രീ.മുണ്ടയോട്ട്കാവ് ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. നിർദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷ ഏപ്രിൽ എട്ടിന് വൈകുന്നേരം അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. അപേക്ഷാഫോറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നിന്നോ www.malabardevaswom.kerala.gov.in വെബ്സൈറ്റിൽ നിന്നോ ലഭിക്കും. ഫോൺ: 0490 2321818
Now loading...