Now loading...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 വയസായി മാറ്റുന്നതിന്റെ ഭാഗമായി പ്രീപ്രൈമറി വിദ്യാഭ്യാസം സമഗ്രമായി പരിഷ്ക്കരിക്കും. 3വർഷത്തെ പ്രീപ്രൈമറി പഠ നത്തിനുള്ള പാഠ്യപദ്ധതി എസ്.സി.ഇ.ആർ.ടി ഉടൻ തയാറാക്കും. വിദ്യാഭ്യാസ ഗുണമേന്മ വർധിപ്പിക്കുന്നതിന് പ്രീസ്കൂൾ വിദ്യാഭ്യാസം ഏകീകരിക്കാനുള്ള നടപടികളും സ്വീകരിക്കും. റീപ്രൈമറി പഠനം മൂന്നുവർഷം ആക്കുന്നതിന് ഭാഗമായി സ്കൂളുകളിൽ അധിക ക്ലാസുകളും ഒരുക്കേണ്ടതുണ്ട്. നിലവിൽ പ്രീ പ്രൈമറി പഠനത്തിന് എൽകെജി യുകെജി സംവിധാനങ്ങളാണ്. യുകെജിക്ക് ശേഷം ഇനി ഒരു വർഷംകൂടി അധികമായി വരും.
ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി 2026 മുതൽ 6 വയസാക്കി ഉയർത്തുന്നതിന് ഒപ്പമാണ് പ്രീ പ്രൈമറിയിലും മാറ്റങ്ങൾ വരുത്തുന്നത്. കേരളത്തിലെ സ്കൂളുകളിൽ നിലവിൽ ഒന്നാം ക്ലാസ് പ്രവേശനം അഞ്ചാം വയസിലാണ് നടത്തുന്നത്. അതനുസരിച്ചു 3 വയസിലാണ് പ്രീപ്രൈമറി സ്കൂളിൽ കുട്ടികൾ ചേരുന്നത്. 2 വർഷത്തെ പ്രീ പ്രൈമറി പഠനത്തിനുശേഷം ഒന്നാം ക്ലാസിൽ എത്തുകയാണ് രീതി. എന്നാൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ് വേണമെന്നിരിക്കെ ഒരു വർഷം കുട്ടികൾക്കു പാഴായി പോകും. ഈ സാഹഹചര്യത്തിലാണ് പ്രി പ്രൈമറി പഠനത്തിന്റെ കാലയളവ് ഒരു വർഷം കൂടി അധികം നീട്ടുന്നത്.
Now loading...