April 20, 2025
Home » ഹൈസ്കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി സ്കോൾ കേരളയിൽ സമ്മർ ക്യാമ്പ്

തിരുവനന്തപുരം:സംസ്ഥാനത്തെ ഹൈസ്കൂൾ, ഹയർ സെക്കന്ററി വിദ്യാർഥികൾക്കായി സ്കോൾ- കേരള അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കന്നു. ഏപ്രിൽ 7, 8, 9, 10 തീയതികളിലാണ് ക്യാമ്പ്. രാവിലെ 9 മണി മുതൽ വൈകിട്ട് 5 വരെ പട്ടം ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലാണ് ക്യാമ്പ് നടക്കുക. ക്രിയേറ്റീവ് ഡ്രാമ, സർഗ്ഗാത്മ നിർമ്മാണകല, നാടൻ കളികൾ, ലഹരി വിരുദ്ധ ബോധവൽക്കരണം, മാനസികാരോഗ്യം, സൈബർ സെക്യൂരിറ്റി, കരിയർ ഗൈഡൻസ് ക്ലാസുകൾ എന്നിങ്ങനെ വിവിധ പരിപാടികൾ ഉൾക്കൊള്ളിച്ചാണ് ക്യാമ്പ്. പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾ http://scolekerala.org വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2348581, 2342271, 2342950.

Leave a Reply

Your email address will not be published. Required fields are marked *