April 4, 2025
Home » പ്രധാനമന്ത്രി ശ്രം യോഗി മാന്‍ധന്‍ യോജന: 200 രൂപയ്ക്ക് 3000 രൂപ പെൻഷൻ, ആർക്കൊക്കെ അപേക്ഷിക്കാം Jobbery Business News New

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് വാര്‍ദ്ധക്യകാലത്ത് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പെന്‍ഷന്‍ പദ്ധതിയാണ് പ്രധാനമന്ത്രി ശ്രം യോഗി മാന്‍-ധന്‍ യോജന (പിഎം എസ് വൈ എം). ഈ പദ്ധതിയിലൂടെ തൊഴിലാളികള്‍ക്ക് 60 വയസ് പൂര്‍ത്തിയാകുമ്പോള്‍ പ്രതിമാസം 3000/ രൂപ പെന്‍ഷന്‍ ലഭിക്കും.

അസംഘടിതമേഖലയില്‍ തൊഴിലെടുക്കുന്ന റിക്ഷാ ജോലിക്കാര്‍, തെരുവ് കച്ചവടക്കാർ, ഉച്ച ഭക്ഷണ തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, വീട്ടുപകരണങ്ങള്‍ നടന്നു വില്‍ക്കുന്നവര്‍, കര്‍ഷക തൊഴിലാളികള്‍, നിര്‍മ്മാണ തൊഴിലാളികള്‍, ബീഡി തൊഴിലാളികള്‍, തുകല്‍ തൊഴിലാളികള്‍, ഓഡിയോ വീഡിയോ ജീവനക്കാര്‍ സമാനമായ മറ്റു തൊഴിലാളികള്‍ എന്നിവർക്ക്  പി.എം.എസ്.വൈ.എം യില്‍ അംഗമാകാം.

ആർക്കൊക്കെ അപേക്ഷിക്കാം ?

1 . 18– 40 വയസ്സിനിടയിൽ പ്രായമുള്ളവർക്കേ പെൻഷൻ പദ്ധതിയിൽ ചേരാൻ കഴിയൂ

2 . തൊഴിലാളികള്‍ പ്രതിമാസം 15,000/ രൂപയില്‍ താഴെ വരുമാനമുളളവരായിരിക്കണം 

3 . ഇപിഎഫ്/എന്‍പിഎസ് /ഇഎസ് ഐ തുടങ്ങിയ മറ്റ് പെന്‍ഷന്‍ പദ്ധതികളില്‍ അംഗമല്ലാത്തവരും ആയിരിക്കണം.

4. അപേക്ഷകന്‍ ആദായ നികുതി ദാതാവായിരിക്കരുത്.

അപേക്ഷകന്‍ ആധാര്‍ കാര്‍ഡ്, സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട്/ ജന്‍ധന്‍ അക്കൗണ്ട് വിവരങ്ങളുമായി അടുത്തുളള കോമണ്‍ സര്‍വ്വീസ് സെന്റര്‍ വഴി രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് എല്ലാ താലൂക്കുകളിലെയും അസിസ്റ്റന്റ് ലേബര്‍ ഓഫീസുമായി ബന്ധപ്പെടുക.

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *