April 4, 2025
Home » ഡല്‍ഹിയില്‍ നിന്ന് പെട്രോള്‍,ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കിയേക്കും Jobbery Business News New

ഡല്‍ഹിയില്‍ നിന്ന് പെട്രോള്‍,ഡീസല്‍ വാഹനങ്ങള്‍ അപ്രത്യക്ഷമായേക്കും. മലിനീകരണ പ്രശ്നം പരിഹരിക്കുന്നതിനായി ഉന്നത തല ചര്‍ച്ചകള്‍ നടത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി-എന്‍സിആറില്‍ നിന്ന് എല്ലാ ഡീസല്‍,പെട്രോള്‍ വാഹനങ്ങളും ഘട്ടം ഘട്ടമായി ഒഴിവാക്കി ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍,ഹൈബ്രിഡ്,സിഎന്‍ജി വാഹനങ്ങള്‍ മാത്രം അനുവദിക്കുക എന്നതാണ് പദ്ധതി. എല്ലാ പുതിയ വാഹനങ്ങളുടെയും രജിസ്ട്രേഷന്‍ ഇവി, സിഎന്‍ജി , ഹൈബ്രിഡ് വണ്ടികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും.

പെട്രോള്‍,ഡീസല്‍ മാത്രം ഉപയോഗിച്ച് ഓടുന്നവ നിര്‍ത്തലാക്കാനും കേന്ദ്രം ആലോചിക്കുന്നു. ഇതിനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. വാഹന കമ്പനികള്‍ക്ക് പുറമെ നിരവധി മന്ത്രാലയങ്ങളുമായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. പുതിയ രജിസ്ട്രേഷനുകള്‍ക്കുള്ള ചില നിയന്ത്രണങ്ങള്‍ ഈ സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരുമെന്ന് കരുതുന്നു. സ്വകാര്യ ഉടമസ്ഥതയിലുള്ള കാറുകളും ഇരുചക്ര വാഹനങ്ങളുമായിരിക്കും ആദ്യം മാറ്റം വരുത്തുക. പിന്നീട് ടാക്സികള്‍ക്ക് മാറ്റം അനുവദിക്കും.

പുതിയ രജിസ്ട്രേഷന്‍ നിയന്ത്രിക്കുന്നതിനുള്ള സമയപരിധി 2030 നും 2035 നും ഇടയിലാകാം എന്നാണ് കരുതുന്നത്. ആദ്യ നിയന്ത്രണങ്ങള്‍ ഡല്‍ഹിയില്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. തുടര്‍ന്ന് എന്‍സിആറിന് സമീപ ജില്ലകളിലും നടപടി പ്രാബല്യത്തില്‍ വരും. 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *