April 20, 2025
Home » ആശ വർക്കർ മുതൽ നിരവധി ജോലി ഒഴിവുകൾ| വിവിധ ജില്ലകളിൽ ജോലി ഒഴിവുകൾ

This job is posted from outside source. please Verify before any action

ആശവർക്കർ മുതൽ കേരളത്തിൽ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ,വിവിധ ജില്ലകളിൽ ജോലി നേടാൻ അവസരം

ആശ വർക്കർ നിയമനം
മേപ്പാടി ഗ്രാമപഞ്ചായത്തിലെ 12ാം വാര്‍ഡില്‍ ആശവർക്കർ  നിയമനം നടത്തുന്നു. പത്താം ക്ലാസ്സ് യോഗ്യതയുള്ള, 25 നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം.
യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ബയോഡാറ്റയുമായി ഏപ്രിൽ 21 ന് വൈകിട്ട് മൂന്നിന് മേപ്പാടി സിഎച്ച്സി കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിന്   എത്തിച്ചേരണം. ഫോണ്‍: 04936 282854 
കമ്മ്യൂണിറ്റി നഴ്‌സ് നിയമനം
മേപ്പാടി ഗ്രാമപഞ്ചായത്തും മേപ്പാടി കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തുന്ന പാലിയേറ്റീവ് യൂണിറ്റിൽ കമ്മ്യൂണിറ്റി നഴ്‌സ് ഒഴിവില്‍ താത്ക്കാലിക നിയമനം നടത്തുന്നു. 
എഎൻഎം/ജെപിഎച്ച്എൻ/ജിഎൻഎം/ബി.എസ്സി നഴ്‌സിംഗ് അല്ലെങ്കില്‍ അംഗീക്യത സ്ഥാപനങ്ങളിൽ നിന്നും ബിസിസിപി/ സിസിസിപിഎൻ  എന്നിവയാണ് യോഗ്യത. യോഗ്യത തെളിയിക്കുന്ന  സര്‍ട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഏപ്രിൽ 21 ഉച്ച രണ്ടിന്  മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന്  എത്തണം. ഫോൺ:  04936-282854.
കട്ടപ്പന ഗവ. ഐടിഐയില്‍ ട്രെയിനി
കട്ടപ്പന ഗവ. ഐടിഐയില്‍ 2024 പരിശീലന വര്‍ഷത്തെ പ്രൈവറ്റ് ട്രെയിനികളുടെ അഡ്മിഷനുവേണ്ടി അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി എപ്രില്‍ 8. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ആവശ്യമായ രേഖകളോടൊപ്പം എപ്രില്‍ 8 ന് വൈകിട്ട് 4 വരെ നേരിട്ടോ/ തപാല്‍ മുഖേനയോ ട്രെയിനിങ് ഡയറക്ടറേറ്റില്‍ സമര്‍പ്പിക്കണം. 
കൂടുതല്‍ വിവരങ്ങള്‍ det.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
വാക്ക്-ഇൻ-ഇന്റർവ്യൂ
കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് താൽകാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി 10 ന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് : www.gmckollam.edu.in.
പ്രോഗ്രാം മാനേജർ നിയമനം
വനിത ശിശുവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ സ്റ്റേറ്റ് ഓഫീസിലെ പ്രോഗ്രാം മാനേജർ തസ്തികയിലേക്ക് സർക്കാർ സർവീസിൽ വിവിധ വകുപ്പുകളിൽ അസിസ്റ്റന്റ് ഡയറക്ടർ മുതൽ അഡീഷണൽ ഡയറക്ടർ വരെയും സെക്രട്ടേറിയറ്റ് സർവീസിൽ ഡെപ്യൂട്ടി സെക്രട്ടറി മുതൽ അഡീഷണൽ സെക്രട്ടറി വരെയുള്ള തസ്തികകളിൽ നിന്നും വിരമിച്ചിട്ടുള്ള വ്യക്തികളിൽ നിന്നും കൂടിക്കാഴ്ചയിലൂടെ കെ.എസ്.ആർ പാർട്ട് I ചട്ടം 8 പ്രകാരം ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. 
നിയമനം ലഭിക്കുന്ന വ്യക്തിക്ക് പരമാവധി 60 വയസ്സുവരെ ജോലിയിൽ തുടരാവുന്നതാണ്. നിയമനത്തിനായുള്ള അപേക്ഷകൾ, പൂർണ്ണമായ ബയോഡാറ്റാ, എ.ജി-യുടെ പെൻഷൻ വെരിഫിക്കേഷൻ റിപ്പോർട്ട്/ പെൻഷൻ പേയ്മെന്റ് ഓർഡർ എന്നിവ സഹിതം വനിത ശിശുവികസന ഡയറക്ടർ, പൂജപ്പുര, തിരുവനന്തപുരം- 695012 എന്ന വിലാസത്തിൽ ഏപ്രിൽ 25 വരെ സമർപ്പിക്കാം.
താത്കാലിക   നിയമനം
കുളത്തൂപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലെ സഹായി സെന്ററിലേക്ക് പട്ടികവര്‍ഗ്ഗക്കാരില്‍ നിന്നും കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തും.   യോഗ്യത: ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍,   ഡാറ്റ എന്‍ട്രി ജോലികള്‍, വിവിധ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമര്‍പ്പിക്കല്‍, മലയാളം, ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിംഗ് (കെ.ജി.ടി.ഇ ടൈപ്പ്‌റൈറ്റിംഗ്) പരിജ്ഞാനം അഭിലഷണീയം. 
ജാതി, യോഗ്യത   സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ഏപ്രില്‍ എട്ട് രാവിലെ 10.30ന് കുളത്തൂപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍  നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 9496070347 .
ആലപ്പുഴ മെഡിക്കൽ കോളേജിൽ ജൂനിയർ കൺസൾട്ടൻ്റ് ഒഴിവ്
ആലപ്പുഴ ഗവ. ടി.ഡി മെഡിക്കല്‍ കോളേജിലെ ട്രോമാകെയര്‍ വിഭാഗത്തില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികയിലെ മൂന്ന് ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഏപ്രില്‍ 16 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ ഓഫീസില്‍ അഭിമുഖം നടത്തും. 
യോഗ്യത എമര്‍ജന്‍സി മെഡിസിനില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ അല്ലെങ്കില്‍ ഓര്‍ത്തോപീഡിക്സ്, അനസ്ത്യേഷ്യോളജി, ജനറല്‍ സര്‍ജറി, പൾമണറി മെഡിസിൻ, ജനറൽ മെഡിസിൻ എന്നിവയി ലേതിലെങ്കിലുമുള്ള ബിരുദാനന്തര ബിരുദം. 
താല്‍പര്യമുള്ളവര്‍ ജനന തീയതി, മേല്‍വിലാസം, വിദ്യാഭ്യാസയോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും ഒരു സെറ്റ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം.
മെഡിക്കല്‍ ഓഫീസര്‍ നിയമനം
കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എ.ആര്‍.ടി സെന്ററിലേക്ക് മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. എംബിബിഎസിനൊപ്പം ടിസിഎംസി രജിസ്ട്രേഷനും ഒരു വര്‍ഷ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ ഏപ്രില്‍ 11 ന് രാവിലെ 11 മണിക്ക് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ അഭിമുഖത്തിന് എത്തണം.

Leave a Reply

Your email address will not be published. Required fields are marked *