April 20, 2025
Home » തകർന്നടിഞ്ഞ് ഓഹരി വിപണി, രൂപയ്ക്ക് 32 പൈസയുടെ നഷ്ടം Jobbery Business News

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഇടിവ്. 32 പൈസയുടെ നഷ്ടത്തോടെ 85.76 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്. ദുർബലമായ ആഗോള വിപണികളും വ്യാപാര താരിഫുകളെച്ചൊല്ലിയുള്ള അനിശ്ചിതത്വവുമാണ് രൂപയുടെ ഇടിവിനു കാരണമായത്.

ഇന്ന് 85.79 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം ആരംഭിച്ചത്. ഒരുഘട്ടത്തില്‍ 85.57 എന്ന നിലയിലേക്ക് ഉയർന്ന ശേഷമാണ് 85.76 ല്‍ ക്ലോസ് ചെയ്തത്. വെള്ളിയാഴ്‌ച ഡോളറിനെതിരെ രൂപയുടെ മൂല്യം 14 പൈസയുടെ നഷ്ടത്തോടെ  85.44 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

അതേസമയം, ആറ് കറൻസികളുടെ ഒരു ബാസ്കറ്റിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.20 ശതമാനം കുറഞ്ഞ് 102.56 ൽ വ്യാപാരം നടത്തി. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡിന്റെ ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ 3.03 ശതമാനം കുത്തനെ ഇടിഞ്ഞ് ബാരലിന് 63.59 യുഎസ് ഡോളറിലെത്തി.

ഓഹരി വിപണിയിൽ സെൻസെക്സ് 2,226.79 പോയിന്റ് അഥവാ 2.95 ശതമാനം ഇടിഞ്ഞ് 73,137.90 ലും നിഫ്റ്റി 742.85 പോയിന്റ് അഥവാ 3.24 ശതമാനം ഇടിഞ്ഞ് 22,161.60 പോയിന്റിലും എത്തി.

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *