April 20, 2025
Home » നാഷണൽ ആയുഷ് മിഷനിൽ ഇന്റർവ്യൂ വഴി അവസരങ്ങൾ.

This job is posted from outside source. please Verify before any action

നാഷണൽ ആയുഷ് മിഷനിൽ ഇന്റർവ്യൂ വഴി അവസരങ്ങൾ.

നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ജിഎന്‍എം നഴ്‌സ്, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (ആയുഷ് മൊബൈല്‍ യൂണിറ്റ്), ആയുര്‍വേദ തെറാപ്പിസ്റ്റ്, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (കാരുണ്യ) ഒഴിവുകള്‍. 
1) ജിഎന്‍എം നഴ്‌സ്
ബിഎസ് സി നഴ്‌സിങ്, അല്ലെങ്കില്‍ ജിഎന്‍എം + കേരള നഴ്‌സിങ് ആന്റ് മിഡൈ്വഫ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. 
2) മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍
(ആയുഷ് മൊബൈല്‍ യൂണിറ്റ്) ANM/ GNM + കമ്പ്യൂട്ടര്‍ പരിജ്ഞാനം ആവശ്യമാണ്. 
3) ആയുര്‍വേദ തെറാപ്പിസ്റ്റ്
കേരള സര്‍ക്കാര്‍ DAME ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് പാസായിരിക്കണം. 
4) മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍
(കാരുണ്യ)
ANM/ GNM + കമ്പ്യൂട്ടര്‍ പരിജ്ഞാനം.
പ്രായപരിധി
ജിഎന്‍എം നഴ്‌സ് 40 വയസിന് താഴെ. 
മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (ആയുഷ് മൊബൈല്‍ യൂണിറ്റ്) 40 വയസിന് താഴെ. ആയുര്‍വേദ തെറാപ്പിസ്റ്റ് 40 വയസിന് താഴെ. മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (കാരുണ്യ) 40 വയസിന് താഴെ.
ശമ്പള വിവരങ്ങൾ
ജിഎന്‍എം നഴ്‌സ് 17850. 
മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (ആയുഷ് മൊബൈല്‍ യൂണിറ്റ്) 15000. ആയുര്‍വേദ തെറാപ്പിസ്റ്റ് 14700. 
മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (കാരുണ്യ)  15000. 
യോഗ്യരായവര്‍ ഏപ്രില്‍ 11ന് ഇന്റര്‍വ്യൂവിന് ഹാജരാവണം. ഇന്റര്‍വ്യൂ സംബന്ധിച്ച വിശദവിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്
2) വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ താല്‍ക്കാലിക ഒഴിവ്
പാലക്കാട് ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്‌റ്റോര്‍ അസിസ്റ്റന്റ് (ഹോമിയോ), അറ്റന്‍ഡര്‍ (ഹോമിയോ) പാലിയേറ്റിവ് നഴ്‌സ് (ഹോമിയോ), എന്നീ തസ്തികകളില്‍ താലികാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
 താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നേരിട്ടെത്തി പേരു രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505204
3)ഇ കെ.വൈ.സി മസ്റ്ററിങ് 30 വരെ
പാലക്കാട് കോട്ടയ്ക്കകത്തുള്ള താലൂക്ക് സപ്ലൈ ഓഫീസിൽ വെച്ച് ഈ ദിവസങ്ങളില്‍ രാവിലെ 11 മണി മുതൽ വൈകിട്ട് നാലു മണി വരെയാണ് ക്യാമ്പ്. പി.എച്ച്.എച്ച്, എ.എ.വൈ കാർഡിൽ ഉൾപ്പെട്ട മരണപ്പെട്ടവർ, നാട്ടിൽ സ്ഥിര താമസമില്ലാത്തവർ, കിടപ്പ് രോഗികൾ, മറ്റേതെങ്കിലും കാരണങ്ങൾ കൊണ്ട് മസ്റ്ററിങ് സാധ്യമാകാത്തവർ എന്നിവരുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് ഈ ക്യാമ്പിൽ അറിയിക്കാവുന്ന
താണെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പാലക്കാട് താലൂക്കിൽ പി.എച്ച്.എച്ച്, എ.എ.വൈ കാർഡുകളിൽ ഉൾപ്പെട്ടിട്ടുള്ളവരിൽ നിലവിൽ മസ്റ്ററിങ് നടത്താൻ കഴിയാത്തവർക്കായി ഏപ്രിൽ 30 വരെ (അവധി ദിവസങ്ങൾ ഒഴികെ) മസ്റ്ററിങ് ക്യാമ്പ് നടക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *