Now loading...
ലോകോത്തര നിലവാരമുള്ള ഉൽപ്പന്നങ്ങൾ കേരളത്തിൽ നിന്ന് വികസിപ്പിക്കാൻ രാജ്യത്തെ തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പ് സംരംഭകർക്ക് ഒരു കോടി രൂപ വരെ ധനസഹായം നൽകുന്ന പദ്ധതി കേരള സ്റ്റാർട്ടപ്പ് മിഷൻ പ്രഖ്യാപിച്ചു. ‘ബിൽഡ് ഇറ്റ് ബിഗ് ഫോർ ബില്യൺസ്’ എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയിൽ പ്രവർത്തന മാതൃക നിർമിക്കാനുള്ള സാങ്കേതിക സഹായം, പ്രൊഡക്ട് ടെസ്റ്റിങ് എന്നിവയും, അന്താരാഷ്ട്രതലത്തിൽ ഉൽപ്പന്നത്തെ അവതരിപ്പിക്കാനുള്ള സഹായവും ലഭിക്കും. സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, പ്രാദേശിക ഉൽപ്പാദനം വർധിപ്പിക്കുക, നൂതന സംരഭങ്ങളെ ലോകവിപണിയിൽ എത്തിക്കുക എന്നീ ലക്ഷ്യങ്ങളാണ് പദ്ധതിക്കുള്ളത്.
വ്യക്തമായ സ്റ്റാർട്ടപ്പ് പദ്ധതി, ഗവേഷണ പിൻബലമുള്ള ഉൽപ്പന്ന മാതൃക എന്നിവ കൈമുതലായുള്ള സ്റ്റാർട്ടപ്പ് മിഷന്റെ ഇൻകുബേഷൻ സംവിധാനത്തിലൂടെ ഫാബ്രിക്കേഷൻ സംവിധാനം, എഐ ലാബ്, വ്യാവസായിക നിലവാരത്തിലുള്ള നിർമാണ സംവിധാനം എന്നിവയിലേക്കും പ്രവേശനം ലഭിക്കും. പദ്ധതിയിൽ അപേക്ഷിക്കാൻ: https://builditbig. startupmission.in/എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Jobbery.in
Now loading...