May 5, 2025
Home » ഡിടിഎച്ച് ബിസിനസ്; ലയന ചര്‍ച്ചകള്‍ എയര്‍ടെല്ലും ടാറ്റ ഗ്രൂപ്പും ഉപേക്ഷിച്ചു Jobbery Business News

ഡിടിഎച്ച് ബിസിനസ് ലയനം സംബന്ധിച്ച് ഭാരതി എയര്‍ടെല്ലും ടാറ്റ ഗ്രൂപ്പും നടത്തിവന്ന ചര്‍ച്ചകള്‍ ഉപേക്ഷിച്ചു.ഇരുവിഭാഗത്തിനും തൃപ്തികരമായ ഒരു പരിഹാരം കണ്ടെത്താന്‍ കഴിയാത്തതിനാലാണ് ചര്‍ച്ചകള്‍ ഉപേക്ഷിക്കുന്നതെന്ന് എയര്‍ടെല്‍ ബിഎസ്ഇയില്‍ സമര്‍പ്പിച്ച ഫയലിംഗില്‍ പറയുന്നു.

‘ഇക്കാര്യത്തില്‍, തൃപ്തികരമായ ഒരു പരിഹാരം കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന്, ചര്‍ച്ചകള്‍ അവസാനിപ്പിക്കാന്‍ കക്ഷികള്‍ തീരുമാനിച്ചു. ഇക്കാര്യം നിങ്ങളെ അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,’ എയര്‍ടെല്‍ കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 26 ന്, സുനില്‍ മിത്തലിന്റെ നേതൃത്വത്തിലുള്ള ടെലികോം സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍, നഷ്ടത്തിലായ ഡയറക്ട്-ടു-ഹോം (ഡിടിഎച്ച്) ബിസിനസിന്റെ ലയനത്തിനായി ടാറ്റ ഗ്രൂപ്പുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് പറഞ്ഞിരുന്നു.

ചര്‍ച്ചകള്‍ വിജയകരമായി പൂര്‍ത്തിയായിരുന്നെങ്കില്‍, ഈ മേഖലയിലെ രണ്ടാമത്തെ ലയനമാകുമായിരുന്നു ഇത്. 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *