Now loading...
രാജ്യാന്തര വിപണിയിൽ റബർ വിലയിൽ നേരിയ ഉണർവ് കണ്ടങ്കിലും ഇന്ത്യൻ മാർക്കറ്റ് സ്‌റ്റെഡിയായി നീങ്ങി. സംസ്ഥാനത്ത് നാലാം ഗ്രേഡ് കിലോ 195 രൂപയിൽ ഇടപാടുകൾ നടന്നപ്പോൾ കർണാടകത്തിൽ നിരക്ക് 193 രൂപയാണ്. പ്രദേശിക അവധിക്കകൾ ശേഷം ഇടപാടുകൾ പുനരാരംഭിച്ച തായ് മാർക്കറ്റായ ബാങ്കോക്കിൽ റബർ രണ്ട് രൂപ ഉയർന്ന് കിലോ 202 രൂപയായി. രാജ്യാന്തര റബർ അവധി വിലകളിൽ നേരിയ മുന്നേറ്റം സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്തെ റബർ സ്‌റ്റോക്കിസ്‌റ്റുകളും.
കാലവർഷത്തിന് മുന്നേ പരമാവധി കുരുമുളക് കേരളത്തിൽ നിന്നും ശേഖരിക്കാനുള്ള നീക്കത്തിലാണ് ഉത്തരേന്ത്യൻ വൻകിട വ്യവസായികൾ. ജലാംശം കുറഞ്ഞ മുളക് മഴയ്‌ക്ക് മുന്നേ ഉത്തരേന്ത്യയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യത്തെ വിവിധ കറിമസാല നിർമ്മാതാക്കൾ. കൊച്ചിയില അൺ ഗാർബിൾഡ് മുളക് കിലോ 695 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.
ഉൽപാദന മേഖലയിൽ നടന്ന ഏലക്ക ലേലത്തിൽ ആഭ്യന്തര വിദേശ വാങ്ങലുകാരുടെ ശക്തമായ പിൻതുണ ഉറപ്പ് വരുത്താനായെങ്കിലും വിലയിൽ ഉണർവ് സംഭവിച്ചില്ല. ശരാശരി ഇനങ്ങൾ കിലോ 2144 രൂപയിലും മികച്ചയിനങ്ങൾ 2711 രൂപയിൽ ലേലം ഉറപ്പിച്ചു. മൊത്തം 45,1296 കിലോഗ്രാം ഏലക്ക വന്നതിൽ 39,687 കിലോയും വിറ്റഴിഞ്ഞു.
ഇന്നത്തെ കമ്പോള നിലവാരം

Jobbery.in
Now loading...