പറവൂർ ∙ താലൂക്ക് ആശുപത്രിയിൽ എച്ച്എംസി മുഖേന താൽക്കാലികാടിസ്ഥാനത്തിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററെ നിയമിക്കും. കൂടിക്കാഴ്ച 12ന് 2.30ന്. പ്ലസ്‌ടു, കെജിടിഇ മലയാളം, ഇംഗ്ലിഷ് ടൈപ്പ് റൈറ്റിങ്, വേഡ് പ്രോസസിങ് എന്നിവയാണ് യോഗ്യത. ഡയാലിസിസ് ടെക്നിഷ്യൻ തസ്തികയിലേക്ക് നാളെ 11ന് കൂടിക്കാഴ്ച നടക്കും. ഗവ.സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നിഷ്യൻ, പാര മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി ഹാജരാകണം.