Now loading...

- മുന്തിരിപ്പഴം, ഓറഞ്ച്, മധുരനാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങൾ അടങ്ങിയ സാലഡ് കഴിക്കാം. ഇവ വിറ്റാമിനുകളാലും സുപ്രധാന പോഷകങ്ങളാലും സമ്പന്നമാണ്.
- സാലഡ് പതിവായി കഴിക്കുന്നത് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും. ഇവയിലുള്ള പച്ചക്കറികൾ ശരീരത്തിന് കൂടുതല്‍ നാരുകളും കുറച്ച് കലോറിയും നല്കുന്നു. നാരുകൾ ശരീരഭാരം കുറയ്ക്കും.
- ഇവയിലുള്ള ആന്റി ഓക്സിഡന്റ് ശരീരത്തെ രോഗത്തിനെതിരെ പോരാടാനും കാഴ്ച വർധിപ്പിക്കാനും തലച്ചോറിന്റെയും രക്തത്തിന്റെയും ചർമത്തിന്റെയും ആരോഗ്യത്തെ സഹായിക്കാനും സഹായിക്കും.
- ഗ്രീന്‍ സാലഡ് കഴിക്കാവുന്നതാണ്. ഇവയിൽ ധാരാളം ധാതുക്കളും വിറ്റാമിനുകളും ഉണ്ട്. ഇത് ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിര്‍ത്തുകയും ദഹന പ്രശ്നങ്ങളിൽ നിന്ന് സഹായിക്കുകയും ചെയ്യുന്നു.
- കൂടാതെ സാലഡിലുള്ള ആന്റിഓക്സിഡന്റുകൾ ഹൃദ്രോഗത്തിനുള്ള അപകട ഘടകങ്ങൾ കുറയ്ക്കുന്നു. കൂടാതെ, ഇത് എൽഡിഎൽ കൊളസ്ട്രോളിന്റെ അളവും രക്തസമ്മർദ്ദവും കുറയ്ക്കുകയും ചെയ്യുന്നു.
Now loading...