Skip to content Skip to footer

Jobs in Guruvayur temple – Thrissur ഗുരുവായൂര്‍ ദേവസ്വത്തില്‍ സെക്യുരിറ്റി ജോലി: സ്ത്രീകള്‍ക്കും അപേക്ഷിക്കാം; യോഗ്യത ഏഴാം ക്ലാസ് വിജയം

Share this Job

ഗുരുവായൂർ ദേവസ്വത്തിന് കീഴില്‍ വാച്ച്‌മാൻ, ലേഡി സെക്യൂരിറ്റി ഗാർഡ് എന്നീ താത്കാലിക ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു.

വിജ്ഞാപനത്തില്‍ പറയുന്ന നിർദ്ദിഷ്ട യോഗ്യതകളുള്ള ഈശ്വരവിശ്വാസികളായ ഹിന്ദുക്കള്‍ക്കാണ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുക. ജ്ഞാപനം പൂർണ്ണമായും വായിച്ചതിന് ശേഷം മാത്രം അപേക്ഷഫോറം ലഭ്യമാക്കേണ്ടതാണ്.

സോപാനം വാച്ച്‌മാൻ

നിയമന കാലാവധി 05.12.2025 മുതല്‍ 04.06.2026 കൂടിയ 6 മാസം. പ്രതിമാസ മൊത്തവേതനം 18,000/. ഒഴിവ് – 15. പ്രായം 1.1.2025 ന് 30 വയസ്സ് കുറയുവാനോ 50 വയസ്സ് കൂടുവാനോ പാടില്ല.

യോഗ്യത

7-ാം ക്ലാസ് ജയിച്ചിരിക്കണം. യാതൊരുവിധ ശാരീരിക അംഗവൈകല്യവുമില്ലാത്ത അരോഗദൃഢഗാത്രരായ പുരുഷൻ മാരായിരിക്കണം. അസിസ്റ്റൻറ് സർജനില്‍ കുറയാത്ത ഗവ. ഡോക്‌ടറുടെ മെഡിക്കല്‍ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമായും അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. നല്ല കാഴ്ചശക്ടി യുള്ളവരായിരിക്കണം. നിലവിലുള്ള സോപാനം കാവല്‍ക്കാരുടെ അപേക്ഷ പരിഗണി ക്കുന്നതല്ല.

ലേഡീ സെക്യൂരിറ്റി ഗാർഡ്

നിയമന കാലാവധി 05.12.2025 മുതല്‍ 04.06.2026 കൂടിയ 6 മാസം. പ്രതിമാസ മൊത്തവേതനം 18,000/- ഒഴിവ് – 15. പ്രായം -1.1.2025 ന് 55 വയസ്സ് കുറയുവാനോ 60 വയസ്സ് കൂടുവാനോ പാടില്ലാത്തതാണ്.

യോഗ്യത

  • 7-ാം ക്ലാസ് ജയിച്ചിരിക്കണം. യാതൊരുവിധ ശാരീരിക അംഗവൈകല്യവുമില്ലാത്തവരായിരിക്കണം. അസിസ്റ്റൻറ് സർജനില്‍ കുറയാത്ത ഗവ. ഡോക്‌ടറുടെ മെഡിക്കല്‍ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമായും അപേക്ഷ യോടൊപ്പം ഹാജരാക്കേണ്ടതാണ്. നല്ല കാഴ്‌ചശക്ടിയുള്ളവരായിരിക്കണം. നിലവിലുള്ള ലേഡീ സെക്യൂരിറ്റി ഗാർഡുകളുടെ അപേക്ഷ പരിഗണിക്കുന്നതല്ല.

അപേക്ഷാഫോറം ദേവസ്വം ഓഫീസില്‍ നിന്ന് Rs.118/-(100+18 (18% GST)) നിരക്കില്‍ 15.09.2025 മുതല്‍ 30.09.2025-ാം തീയതി വൈകിട്ട് 5.00 മണി വരെ ഓഫീസ് പ്രവ്യത്തി സമയങ്ങളില്‍ ലഭിക്കുന്നതാണ്. മെഡിക്കല്‍ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഒറിജിനല്‍ (കാലാവധി 6 മാസം) തന്നെ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്. മെഡിക്കല്‍ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഒപ്പു വെയ്ക്കുന്ന ഡോക്‌ടറുടെ യോഗ്യത, രജി.നമ്ബർ, സർട്ടിഫിക്കറ്റ് ഒപ്പു വെച്ച തീയതി എന്നിവ വ്യക്തമല്ലാത്ത നിരസിക്കുന്നതായിരിക്കും.

അപേക്ഷകരായ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തില്‍പ്പെട്ടവർക്ക് ബന്ധപ്പെട്ട അധികാരി കളില്‍ നിന്നും ലഭിച്ച ജാതി തെളിയിക്കുന്ന രേഖയുടെ പകർപ്പ് ഹാജരാക്കിയാല്‍ അപേക്ഷാ ഫോറം സൗജന്യമായി നല്‍കുന്നതാണ്. ഈ തസ്‌തികകളില്‍ വയസ്സിളവ് ബാധകുമല്ല. അപേക്ഷാഫോറം തപാല്‍ മാർഗ്ഗം അയയ്ക്കുന്നതല്ല.

വയസ്സ്, യോഗ്യതകള്‍, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകള്‍, പോലിസ്

ക്ലിയറൻസ് സർട്ടിഫിക്കറ്റ് (കാലാവധി 6 മാസം) സഹിതമുള്ള അപേക്ഷ ദേവസ്വം ഓഫിസില്‍ നേരിട്ടോ, അഡ്‌മിനി‌സ്ട്രേറ്റർ, ഗുരുവായുർ ദേവസ്വം, ഗുരുവായൂർ – 680101 എന്ന മേല്‍വിലാസത്തില്‍ തപാലിലോ 4.10.2025 ന് വൈകുന്നേരം 5.00 മണിക്ക് മുൻപായി ലഭിച്ചിരിക്കേണ്ടതാണ്.

ദേവസ്വത്തില്‍ നിന്നും നല്‍കുന്ന നിർദ്ദിഷ്ട ഫോറത്തിലല്ലാത്തതും മതിയായ രേഖകളി ല്ലാത്തതും അപൂർണ്ണവും അവ്യകവുമായതും യഥാസ്ഥാനത്ത് ഫോട്ടോ പതിക്കാത്തതും ഒപ്പ് വെയ്ക്കാത്തതും അതത് തസ്‌തികകളിലേക്ക് ആവശ്യമായ യോഗ്യതകള്‍ ഇല്ലാത്തതും നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്നതുമായ അപേക്ഷകള്‍ നിരുപാധികം നിരസിക്കുന്ന തായിരിക്കും. ഇത് സംബന്ധിച്ച്‌ യാതൊരു കത്തിടപാടുകളും നടത്തുന്നതല്ല. വിശദ വിവരങ്ങള്‍ ഗുരുവായൂർ ദേവസ്വം ഓഫീസില്‍ നിന്ന് നേരിലോ 0487-2556335 എന്ന നമ്ബറില്‍ ടെലിഫോണ്‍ വഴിയോ അറിയാവുന്നതാണ്.

Save This for Later (0)
Please login to bookmark Close

Share this Job

Leave a comment

Go to Top
login for free and watch/ Save/Apply for all jobs. Its Easy with your gmail Now
Login Now
New Members can Join our free whatsapp Channel/ group. Already Joined . Then Close this window
Join Now