February 12, 2025
Home » കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് ജോലി മുതൽ അവസരങ്ങൾ- Junior Accountant, Asst. Engineer, Sales jobs in Kerala

Keralaagro Recruitment Apply Now

കേരള സർക്കാർ സ്ഥാപനത്തിൽ അസിസ്റ്റന്റ് ജോലി മുതൽ നിരവധി തൊഴിൽ അവസരങ്ങൾ: കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ ഒഴിവുള്ള തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. കോർപ്പറേഷന് കീഴിലുള്ള ജില്ലാ ഓഫീസുകളിലേക്കും കോർപ്പറേഷന്റെ ഉടമസ്ഥതയിൽ പുനലൂരിൽ പ്രവർത്തിക്കുന്ന കേരള അഗ്രോ ഫ്രൂട്ട്സ് പ്രോഡക്ടിലേക്കുമാണ് അവസരങ്ങൾ വന്നിട്ടുള്ളത്, ജോലി നേടാൻ താൽപ്പര്യം ഉള്ളവർ ചുവടെ ജോലി വിവരങ്ങൾ വായിക്കുക.
ജൂനിയർ അക്കൗണ്ടന്റ്,
▪️യോഗ്യത: ബി.കോം, ടാലി, പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.
അസിസ്റ്റന്റ് എൻജിനീയർ,
▪️യോഗ്യത: ബി.ടെക് (സിവിൽ, മെക്കാനിക്കൽ, അഗ്രിക്കൾച്ചർ), അനുബന്ധമേഖലയിൽ പ്രവൃത്തി പരിചയം.
ഏരിയ സെയിൽസ്മാനേജർ,
▪️യോഗ്യത: ഏതെങ്കിലും ബിരുദം. ഏഴ് വർഷത്തെ പ്രവൃത്തി പരിചയം(എഫ്.എം.സി.ജി.)
സെയിൽസ് ഓഫീസർ,
▪️യോഗ്യത: ഏതെങ്കിലും ബിരുദം. – രണ്ട് വർഷത്തെ പ്രവൃത്തിപരിച യം (എഫ്.എം.സി.ജി.)
അസിസ്റ്റന്റ്,
യോഗ്യത: ബിരുദം, പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.
അപേക്ഷ വിവരങ്ങൾ :
ബയോഡേറ്റ, യോഗ്യത, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം തപാലായോ ഇമെയിലായോ അയക്കാം.
അപേക്ഷ വിലാസം :
Managing Director, The Kerala Agro Industries Corporation Limited, Kissan Jyothi, Fort P.Ο, Thiruvanathapuram. ഇമെയിൽ ..: kaicgeneralsection1@gmail.com. അവസാനതീയതി: ഒക്ടോബർ 30 (5PM). വെബ്സൈറ്റ്: keralaagro.com

Leave a Reply

Your email address will not be published. Required fields are marked *