Now loading...
തിരുവനന്തപുരം: കേരള എൻജിനീയറിങ്, ഫാർമസി പ്രവേശനത്തിനുള്ള KEAM 2025 ഏപ്രിൽ 23മുതൽ ആരംഭിക്കും. ഏപ്രിൽ 23 മുതൽ 29വരെയാണ് പരീക്ഷ. എൻജിനീയറിങ് പരീക്ഷ ഏപ്രിൽ 23, 25,26,27,28,29 തീയതികളിൽ നടക്കും. ഉച്ചയ്ക്ക് 2മുതൽ 5വരെ ഒറ്റ ഷിഫ്റ്റിലാണ് എൻജിനീയറിങ് പ്രവേശന പരീക്ഷ. ഫാർമസി പരീക്ഷ 24,29 തീയതികളിലാണ് നടക്കുക. ഫാർമസി പരീക്ഷ രാവിലെ 11.30മുതൽ ഒന്നുവരെയും വൈകിട്ട് 3.30മുതൽ 5വരെയും രണ്ട് ഷിഫ്റ്റുകളിലായി നടക്കും. വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രണ്ട് മണിക്കൂർ മുൻപായി റിപ്പോർട്ട് ചെയ്യണം. വിശദവിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റ് https://cee.kerala.gov.in/cee/index-ml.php സന്ദർശിക്കുക
.
Now loading...