Kerala Rain Alert: കേരളത്തിൽ അതിതീവ്രമഴ മുന്നറിയിപ്പ്: 11 ജില്ലകളിൽ റെഡ് അലർട്ട്

Rain (1)

തിരുവനന്തപുരം: കേരളത്തിൽ മഴ ശക്തമായി തുടരുകയാണ്. ന്യൂനമർദ്ദത്തിന്റെയും കാലവർഷത്തിന്റെയും സ്വാധീനമാണ് കേരളത്തിൽ കനത്ത മഴയ്ക്ക് കാരണം. വ്യാഴാഴ്ച വരെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട അതിതീവ്രമഴയ്ക്കും തീവ്രമഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

അഞ്ച് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒമ്പതു ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് ഇന്ന് തീവ്രമഴ മുന്നറിയിപ്പുള്ളത്.

Also read – സൂക്ഷിക്കണം ഈ മഴക്കാല രോഗങ്ങളെ

നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അതി തീവ്ര മഴയ്ക്ക് സാധ്യത ഉണ്ട്. അതുകൊണ്ടു തന്നെ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. സാധാരണയിലും എട്ടുദിവസം മുൻപേ, അതായത് 2009-ന് ശേഷം (മെയ് 23) ഏറ്റവും നേരത്തെയാണ് ഇത്തവണ മൺസൂൺ എത്തിയത്.

 

ജാഗ്രതാ നിർദ്ദേശങ്ങൾ

 

ചൊവ്വാഴ്ച: കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, മറ്റ് ജില്ലകളിൽ യെല്ലോ ജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യാഴാഴ്ച: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്കുള്ള യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മെയ് 27-ഓടെ മധ്യ പടിഞ്ഞാറൻ – വടക്കൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ട്. ഈ ന്യൂനമർദ്ദങ്ങളുടെ സ്വാധീനഫലമായാണ് കേരളത്തിൽ അടുത്ത അഞ്ചുദിവസം വ്യാപകമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.

പൊതുജനങ്ങളും അധികാരികളും ജാഗ്രത പാലിക്കണമെന്നും, ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *