Skip to content Skip to footer

Kerala Water Authority jobs 2026|കേരള വാട്ടർ അതോറിറ്റിയിൽ ജോലി നേടാം

Kerala Water Authority jobs 2026|കേരള വാട്ടർ അതോറിറ്റിയിൽ ജോലി നേടാം
Share this Job

Kerala Water Authority jobs 2026|കേരള വാട്ടർ അതോറിറ്റിയിൽ ജോലി നേടാം

വകുപ്പ് / സ്ഥാപനം :കേരള ജല അതോറിറ്റി (Kerala Water Authority).
തസ്തിക :ഓപ്പറേറ്റർ (Operator).
കാറ്റഗറി നമ്പർ: 735/2025.
ശമ്പളം : 27,200 – 73,600/-.
അപേക്ഷ അവസാന തീയതി: 04.02.2026 (ബുധനാഴ്ച അർദ്ധരാത്രി 12 മണി വരെ)
കേരള വാട്ടർ അതോറിറ്റിയിലെ (Kerala Water Authority) ഓപ്പറേറ്റർ (Operator) തസ്തികയിലേക്കു യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും ഇപ്പോൾ അപേക്ഷകർ ക്ഷണിക്കുന്നു.

പ്രായപരിധി വിവരങ്ങൾ 
പ്രായം: 18 – 36 വയസ്സ്
02.01.1989-നും 01.01.2007-നും ഇടയിൽ ജനിച്ചവർ ആയിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).
പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റു പിന്നോക്ക വിഭാഗക്കാർക്കും നിയമാനുസൃതമായ പ്രായപരിധി ഇളവ് ലഭിക്കുന്നതാണ്.
വിദ്യാഭ്യാസ യോഗ്യതകൾ
താഴെ പറയുന്നവയിൽ ഏതെങ്കിലും ഒന്ന് ഉണ്ടായിരിക്കണം.
എസ്.എസ്.എൽ.സി (SSLC) വിജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത.
രണ്ട് വർഷത്തെ കോഴ്സിന് ശേഷമുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (NTC). ബാധകമായ ട്രേഡുകൾ: ഇലക്ട്രീഷ്യൻ, മെക്കാനിക് മോട്ടോർ വെഹിക്കിൾ, ഇലക്ട്രിക്കൽ, അല്ലെങ്കിൽ മെക്കാനിക്കൽ. 
അല്ലെങ്കിൽ.
രണ്ട് വർഷത്തെ കോഴ്സിന് ശേഷം കേരള സർക്കാർ നൽകുന്ന ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിലെ സർട്ടിഫിക്കറ്റ് (KGCE).
അപേക്ഷിക്കേണ്ട രീതി
കേരള PSC-യുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ (One Time Registration) മുഖേനയാണ് അപേക്ഷിക്കേണ്ടത്.
ഫോട്ടോ: ഫോട്ടോയുടെ താഴെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. പുതുതായി പ്രൊഫൈൽ തുടങ്ങുന്നവർ 6 മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ വേണം അപ്‌ലോഡ് ചെയ്യാൻ.
ഫീസ്:അപേക്ഷാ ഫീസ് നൽകേണ്ടതില്ല,
പരമാവധി ഷെയർ ചെയ്യുക.
സ്വകാര്യസ്ഥാപനങ്ങളിലേക്ക് നിയമനം
 
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യസ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം ജനുവരി എട്ട്  രാവിലെ 9.30 ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും.   പ്ലസ് ടു , ഐറ്റിഐ (ഓട്ടോമൊബൈല്‍),  ബിരുദം, മറ്റ് അധിക  യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായ 18 നും 40 നും ഇടയില്‍ പ്രായമുള്ള  ഉദ്യോഗാർഥികൾക്ക്  പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ട് .  
ഫോൺ : 0477-2230624, 8304057735.

അക്കൗണ്ടന്റ്  താല്‍ക്കാലിക ഒഴിവ്
ആലപ്പുഴ ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ അക്കൗണ്ടന്റിന്റെ ഒരു താല്‍ക്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത : ബി.കോം വിത്ത് റ്റാലി, സര്‍ക്കാര്‍/പി.എസ്.യു/സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ എന്നിവയിൽ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. 
പ്രായം : 2025 ജനുവരി ഒന്നിന് 18 നും 41 നും മദ്ധ്യേ (ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത വയസ്സിളവ് അനുവദനീയം). നിശ്ചിതയോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യതയും പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍  ജനുവരി 14ന് മുമ്പായി നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോൺ: 04772230622.
Save This for Later (0)
Please login to bookmark Close

Share this Job
Go to Top
login for free and watch/ Save/Apply for all jobs. Its Easy with your gmail Now
Login Now
New Members can Join our free whatsapp Channel/ group. Already Joined . Then Close this window
Join Now