LD ക്ലർക്ക് ആവാം, കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡിൽ അവസരം
കേരള സ്റ്റേറ്റ് ബിവറേജസ് (മാനുഫാക്‌ചറിംഗ് & മാർക്കറ്റിംഗ്) കോർപ്പറേഷൻ ലിമിറ്റഡിലേക്ക് ലോവർ ഡിവിഷൻ ക്ലാർക്ക് (LDC) തസ്തികയിലേക്ക് യോഗ്യരായവരെ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു
വിവരങ്ങൾ – വിശദാംശങ്ങൾ
സ്ഥാപനം: കേരള സ്റ്റേറ്റ് ബിവറേജസ് (മാനുഫാക്‌ചറിംഗ് & മാർക്കറ്റിംഗ്) കോർപ്പറേഷൻ ലിമിറ്റഡ്
തസ്തിക: ലോവർ ഡിവിഷൻ ക്ലാർക്ക് (LDC).
ശമ്പളം: പുതിയ സ്കെയിൽ പ്രകാരം
കാറ്റഗറി നമ്പർ: 619/2025
ഒഴിവുകൾ: പ്രതീക്ഷിത ഒഴിവുകൾ
അവസാന തീയതി: 04.02.2026.
(adsbygoogle = window.adsbygoogle || []).push({});
വിദ്യാഭ്യാസ യോഗ്യത
ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സി (SSLC) അല്ലെങ്കിൽ അതിന് തത്തുല്യമായ മറ്റേതെങ്കിലും യോഗ്യതയാണ്.
പ്രായപരിധി (Age Limit)
പൊതു വിഭാഗം: 18 മുതൽ 36 വയസ്സ് വരെ.
ജനന തീയതി: അപേക്ഷകർ 02.01.1989-നും 01.01.2007-നും ഇടയിൽ ജനിച്ചവരായിരിക്കണം (ഈ രണ്ട് തീയതികളിൽ ജനിച്ചവർക്കും അപേക്ഷിക്കാം).
വയസ്സിളവ്:
പട്ടികജാതി (SC), പട്ടികവർഗ്ഗ (ST) വിഭാഗക്കാർക്കും മറ്റ് പിന്നാക്ക വിഭാഗക്കാർക്കും (OBC) നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ (One Time Registration) നടത്തിയ ശേഷം മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.
രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ User ID-യും Password-ഉം ഉപയോഗിച്ച് ലോഗിൻ ചെയ്ത് പ്രൊഫൈലിലൂടെ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
(adsbygoogle = window.adsbygoogle || []).push({});
അപേക്ഷ സമർപ്പിക്കുന്നതിനായി തസ്തികയ്ക്ക് നേരെയുള്ള ‘Apply Now’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ഒരിക്കൽ സമർപ്പിച്ച അപേക്ഷകൾ പിന്നീട് മാറ്റം വരുത്താനോ നീക്കം ചെയ്യാനോ സാധിക്കില്ല.
അപേക്ഷകർക്ക് ഫീസ് നൽകേണ്ടതില്ല.
ഷെയർ ചെയ്യുക പരമാവധി ജോലി അന്വേഷകരിലേക്ക്.
Today's product

