Now loading...

- ഉയർന്ന ഈർപ്പവും കെട്ടിക്കിടക്കുന്ന വെള്ളവും താപനിലയിലുണ്ടാകുന്ന വ്യതിയാനങ്ങളും പല രോഗങ്ങൾക്കും അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. കേരളത്തിലെ കനത്ത മഴ കാരണം ചില രോഗങ്ങൾ ഈ സമയത്ത് പ്രത്യേകിച്ച് വ്യാപകമാകാറുണ്ട്. രോഗങ്ങൾ പടരുന്ന രീതി അനുസരിച്ച് അവയെ ജലജന്യ രോഗങ്ങൾ, കൊതുകുകളിലൂടെ പടരുന്നത്, വായുവിലൂടെ പകരുന്നതും ശ്വാസകോശ സംബന്ധിയായ അണുബാധകളും, ഫംഗസ് പരത്തുന്ന ചർമ്മ രോഗങ്ങൾ എന്നിങ്ങനെ തരംതിരിക്കുന്നു.
- ജലജന്യ രോഗങ്ങൾ – മഴവെള്ളം കെട്ടിക്കിടക്കുന്നതും ഓടകൾ കവിഞ്ഞൊഴുകി കുടിവെള്ള സ്രോതസ്സുകൾ മലിനമാകുന്നതും കാരണം ഈ രോഗങ്ങൾ ഈ സമയത്ത് പ്രത്യേകിച്ച് കൂടുതലായി കാണപ്പെടുന്നു. ഉദാ- എലിപ്പനി, ടൈഫോയ്ഡ് , കോളറ
- പകർച്ചവ്യാധികൾ – മഴക്കാലത്ത് കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകുകൾ വേഗത്തിൽ പെരുകുന്നു. കൊതുകു പരത്തുന്ന രോഗങ്ങളാണ് ഈ വിഭാഗത്തിൽ പെടുന്നത്. ഉദാ – ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലേറിയ
- വായുവിലൂടെ പകരുന്നവ – കൂടിയ ഈർപ്പവും താപനില വ്യതിയാനങ്ങളും പ്രതിരോധശേഷിയെ ദുർബലപ്പെടുത്തുകയും ശ്വാസകോശ രോഗങ്ങൾ പടരാൻ സഹായിക്കുകയും ചെയ്യും. സാധാരണ ജലദോഷവും പനിയും ഇതിനുദാഹരണമാണ്.
- ഫംഗസ്, ചർമ്മ രോഗങ്ങൾ – ഈർപ്പമുള്ളതും നനവുള്ളതുമായ അന്തരീക്ഷം ഫംഗസ് വളർച്ചയ്ക്കും ചർമ്മ അസ്വസ്ഥതകൾക്കും കാരണമാകുന്നു.
Now loading...