PSC പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍ നേരിട്ട് ഇന്റർവ്യൂ മാത്രം New

This job is posted from outside source. please Verify before any action

പാർട്ട്  ടൈം ട്യൂട്ടര്‍ ഒഴിവ്

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ നിലമ്പൂര്‍ ഐറ്റിഡിപി ഓഫീസ് പരിധിയില്‍ പ്രവത്തിക്കുന്ന വിവിധ പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് പാര്‍ട്ട് ടൈം ട്യൂട്ടര്‍മാരെ നിയമിക്കുന്നു.

യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ കൂടിക്കാഴ്ച്ച ജൂലൈ 5ന് രാവിലെ 10:30 ന് നിലമ്പൂര്‍ ഐറ്റിഡിപി ഓഫീസില്‍ നടക്കും.

അതാത് പ്രദേശങ്ങളിലുള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസം എച്ച്.എസ് ₹5500/ യു.പി.എസ് ₹5000 രൂപ വേതനം.

തസ്തിക: പാര്‍ട്ട് ടൈം ട്യൂട്ടര്‍ – 24

വിഷയം: കണക്ക്, ഇംഗ്ലീഷ്, സയന്‍സ്

യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഡിഗ്രിയും ബി.എഡും

ഫോൺ: 04931-220315

അധ്യാപക നിയമനം:

തലപ്പുഴ ഗവ. എന്‍ജിനിയറിങ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനിയറിങ് വിഭാഗത്തില്‍ ഇന്‍സ്ട്രക്റ്റര്‍ ഗ്രേഡ് രണ്ട് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.

ബന്ധപ്പെട്ട ട്രേഡില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ / ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

പ്രവര്‍ത്തി പരിചയം അഭികാമ്യം. പിഎസ്സി അനുശാസിക്കുന്ന പ്രായപരിധിയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസ്സലുമായി ജൂലൈ 4 രാവിലെ 10ന് കോളജ് ഓഫീസില്‍ എത്തണം.

ഫോൺ: 04935 271261

വാക് ഇന്‍ ഇന്റര്‍വ്യൂ:

ജില്ലാ മത്സ്യ കര്‍ഷക ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂക്കോട് ശുദ്ധ ജല അക്വാറിയത്തിലേക്ക് ദിവസ വേതനടിസ്ഥാനത്തില്‍ അക്വാറിയം കീപ്പര്‍ നിയമനം നടത്തുന്നു.

18 നും 40 നും മദ്ധ്യേ പ്രായമുള്ള, എസ്എസ്എല്‍സി യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ യുവതീ-യുവാക്കള്‍ക്ക് അപേക്ഷിക്കാം.

വൈത്തിരി, പൊഴുതന ഗ്രാമപഞ്ചായത്തുകളിലെ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും.

യോഗ്യത, ജാതി, വയസ്സ്, പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 2 ഉച്ച 2 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേമ്പറിൽ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

ഫോൺ: 9495209148

വാക്  ഇൻ ഇന്റർവ്യൂ:

പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പിയുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന ഏറ്റുമാനൂർ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർഥിനികൾക്ക് കരാട്ടെ പരിശീലനം നൽകുന്നതിനായി പരിശീലകയെ തിരഞ്ഞെടുക്കുന്നു.

ജൂൺ 30 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഏറ്റുമാനൂർ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ വോക് ഇൻ ഇന്റർവ്യൂ നടക്കും.

സ്ത്രീകളെ മാത്രമാണ് പരിഗണിക്കുന്നത്. അപേക്ഷകർക്ക് കുറഞ്ഞത് 18 വയസ്സെങ്കിലും പ്രായം ഉണ്ടായിരിക്കണം.

ആധാർ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, കരാട്ടെ പരിശീലകയായി അസോസിയേഷൻ/യൂണിവേഴ്‌സിറ്റി അംഗീകരിച്ച സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം അഭിമുഖത്തിനെത്തണം.

എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് മുൻഗണന ലഭിക്കും.

ഫോൺ: 04812 530399

ജോബ് ഫെയർ:

മലപ്പുറം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ജൂൺ 28ന് JOB ഫെയർ സംഘടിപ്പിക്കും.

38-ലധികം പ്രമുഖ സ്ഥാപനങ്ങളിലേക്കായി ജോബ്  ഫെയറിൽ 1500ലധികം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ, പി.ജി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.

ഫോൺ: 8078428570

വാക്ക് ഇൻ ഇന്റർവ്യൂ:

തവനൂർ ഗവൺമെന്റ് ചിൽഡ്രൻസ് ഹോം ഫോർ ബോയ്സിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കെയർടേക്കർ (മെയിൽ), എഡ്യൂക്കേറ്റർ, ട്യൂഷൻ ടീച്ചർ, വാച്ച്മാൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം.

പ്ലസ് ടു, ബി.എഡ്, എംഫിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

പ്രവൃത്തിപരിചയമുള്ള പ്രദേശവാസികൾക്ക് മുൻഗണന ലഭിക്കും.

താല്പര്യമുള്ളവർ ജൂൺ 3 രാവിലെ 10ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം.

ഫോൺ: 7034749600

അധ്യാപക ഒഴിവ്:

ചെമ്മനാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ യു.പി എസ്.ടി – മലയാളം അധ്യാപക ഒഴിവിലേക്ക് കൂടിക്കാഴ്ച്ച ജൂണ്‍ 27ന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.

ഫോൺ: 9495795061

അധ്യാപക നിയമനം:

മൊഗ്രാല്‍ പുത്തൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എച് എസ്. ടി. ഫിസിക്കല്‍ സയന്‍സ് (മലയാളം) തസ്തികയില്‍ അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ജൂണ്‍ 30ന് രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.

കൊല്ലം: സ്റ്റാഫ് നഴ്സ് :

കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ താത്കാലിക നിയമനത്തിനായുള്ള അപേക്ഷ ക്ഷണിച്ചു.

ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി അല്ലെങ്കിൽ ബി.എസ്.സി നഴ്സിംഗ് യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം.

അപേക്ഷകർ കേരള നഴ്സിംഗ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം.

സർക്കാർ ആശുപത്രികളിൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.

ഒഴിവുള്ള അഞ്ചു തസ്തികകളിലേക്കാണ് നിയമനം.

പ്രായപരിധി: 41 വയസ്സ്.

ശമ്പളം: പ്രതിമാസം ₹25,740/-.

താൽപ്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ജൂലൈ 3-ന് വൈകിട്ട് 5 മണിക്ക് ഇമെയിൽ മുഖേന അപേക്ഷ സമർപ്പിക്കണം: hdsgmchkollam@gmail.com.

കൂടുതൽ വിവരങ്ങൾക്ക്: www.gmchkollam.edu.in സന്ദർശിക്കുക.

റഫറൻസ്: പി.എൻ.എക്സ് 2942/2025

വാക് ഇൻ ഇന്റർവ്യൂ:

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന സീനിയർ പെർഫ്യൂഷനിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനായി ജൂലൈ 3 ന് രാവിലെ 11 ന് വാക് ഇൻ ഇന്റർവ്യൂ നടത്തും.

യോഗ്യത: കാർഡിയാക് പെർഫ്യൂഷൻ ടെക്നോളജിയിൽ ബി.എസ്.സി ഡിഗ്രിയും പെർഫ്യൂഷനിസ്റ്റായി 5 വർഷത്തെ പ്രവൃത്തി പരിചയവും.

താൽപര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക്: 0484-2386000

റഫറൻസ്: പി.എൻ.എക്സ് 2944/2025

കരാര്‍ നിയമനം:

ദേശീയ പ്രാണിജന്യ രോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി നഗരപ്രദേശങ്ങളില്‍ പ്രാണിജന്യ രോഗനിയന്ത്രണ പ്രവര്‍ത്തനം നടത്തുന്നതിന് ജീവനക്കാരെ നിയമിക്കുന്നു.

നിയമനകാലാവധി പരമാവധി 30 ദിവസം.

ആരോഗ്യമേഖലയില്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്ക് മുന്‍ഗണന.

ഒഴിവ്: 28

യോഗ്യത: പത്താം ക്ലാസ്.

പ്രായപരിധി: 18-45 വയസ്.

അപേക്ഷയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും മുന്‍ ജോലിപരിചയ സര്‍ട്ടിഫറ്റുമായി ജൂണ്‍ 30 രാവിലെ 10 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം.

ഫോണ്‍: 0468 2222642

സ്റ്റാഫ് നഴ്‌സ് നിയമനം:

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സുമാരെ നിയമിക്കുന്നതിന് അഭിമുഖം നടത്തും.

യോഗ്യത: ജനറല്‍ നഴ്‌സിംഗ് മിഡ് വൈഫറി / ബി.എസ്.സി നഴ്‌സിംഗ്, കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍.

സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.

പ്രായപരിധി: 18-41 വയസ്.

ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ hdsgmchkollam@gmail.com മുഖേന ജൂലൈ മൂന്ന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം.

അഭിമുഖത്തീയതി www.gmckollam.edu.in ല്‍ പ്രസിദ്ധപ്പെടുത്തും.

ഫോണ്‍: 0474 2575050

കായികാധ്യാപക നിയമനം:

ജില്ലാ പഞ്ചായത്തിന്റെ വൺ സ്കൂൾ വൺ ഗെയിം പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ താത്കാലിക കായികാധ്യാപക നിയമനം നടത്തുന്നു.

യോഗ്യത: ബിപിഎഡ് / എംപിഎഡ് / തത്തുല്യത.

യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, അനുബന്ധ രേഖകൾ സഹിതം ജൂലൈ 3 ന് രാവിലെ 11 ന് കൽപ്പറ്റ ജില്ലാ പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

ഫോൺ: 04936 202593

അധ്യാപക നിയമനം:

ഇരുമ്പുഴി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എച്ച്.എസ്എസ് ടി – ജൂനിയര്‍ പൊളിറ്റിക്കല്‍ സയന്‍സ് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 30 ന് രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ എത്തിച്ചേരണം.

സംസ്കൃത അധ്യാപക ഒഴിവ്:

മലപ്പുറം ഗവൺമെന്റ് കോളേജിൽ സംസ്കൃത വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവ്.

കോഴിക്കോട് മേഖല കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 3ന് വൈകിട്ട് 4 മണിക്ക് മുമ്പായി കോളേജ് വെബ്സൈറ്റിൽ നൽകിയ gcmalappuram.ac.in ഗൂഗിൾ ഫോം ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.

ഫോൺ: 9061734918, 0483-2734918

ഗസ്റ്റ് അധ്യാപക നിയമനം:

പാങ്ങ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 2025-26 അധ്യയനവർഷത്തിൽ ഒഴിവുള്ള പൊളിറ്റിക്കൽ സയൻസ് ജൂനിയർ അധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നു.

യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂൺ 30ന് രാവിലെ 10 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ഫോൺ: 9020402004

Leave a Reply

Your email address will not be published. Required fields are marked *