Now loading...

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലക്കേസ് പ്രതി അഫാന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്. സഹതടവുകാരൻ ഫോൺ ചെയ്യാൻ പോയ സമയത്താണ് അഫാൻ ആത്മഹത്യക്ക് ശ്രമിച്ചത്. ഈ സമയം ശബ്ദം കേട്ട് ഡ്യൂട്ടി ഉദ്യോഗസ്ഥൻ നോക്കിയപ്പോഴാണ് അഫാൻ ശുചിമുറിയിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഉണക്കാൻ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. താൻ ജീവനൊടുക്കുമെന്ന് അഫാൻ നേരത്തെ പറഞ്ഞിരുന്നു. അതുകൊണ്ട് ഇയാളെ തടുവകാരെ പ്രത്യേകം പാർപ്പിക്കുന്ന യുടിബി ബ്ലോക്കിലാണ് താമസിപ്പിച്ചത്. ഇവിടുത്തെ ശുചിമുറിയിലാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.
Also Read:വെഞ്ഞാറമ്മൂട് കൂട്ടകൊലപാതക കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു
ഫെബ്രുവരി 24-നായിരുന്നു നാടിനെ നടുക്കിയ ക്രൂര കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫാൻ കൊലപ്പെടുത്തിയത്. കേസിൽ കഴിഞ്ഞ ദിവസം ആദ്യ കുറ്റപത്രം സമർപ്പിച്ചിരുന്നു. പിതൃ മാതാവ് സല്‍മ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് അഫാനെതിരെ പാങ്ങോട് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമര്‍പ്പിച്ച 450 പേജുള്ള കുറ്റപത്രത്തില്‍ 120 സാക്ഷികളും 40 തൊണ്ടിമുതലുകളുമാണുള്ളത്.
സൽമ ബീവിയോട് അഫാൻ വൈരാഗ്യം ഉണ്ടായിരുന്നതായാണ് കുറ്റപത്രത്തിൽ പോലീസ് പറയുന്നത്. സൽമ ബീവിയോടെ സാമ്പത്തിക സഹായ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് നൽകിയിരുന്നില്ല. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രത്തിലുള്ളത്. അതേസമയം കൊലപാതകത്തിനു ശേഷം അഫാൻ എലിവിഷം കഴിച്ചിരുന്നു.
Now loading...