April 19, 2025
Home » അങ്കണവാടി കം ക്രഷ് വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

This job is posted from outside source. please Verify before any action

അങ്കണവാടി കം ക്രഷ് വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അർബൻ ഐ സി ഡി എസ് പ്രോജക്ട് പരിധിയിൽ ഇരവുകാട് വാർഡിൽ പ്രവർത്തിക്കുന്ന 146ാം നമ്പർ അംഗനവാടിയിൽ ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് വർക്കർ, ഹെൽപ്പർ അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർ 2025 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും 35 വയസ്സ് കവിയാൻ പാടുള്ളതുമല്ല.
വർക്കർ അപേക്ഷകർ പ്ലസ് ടു പാസ്സ് ആയിരിക്കണം. ഹെൽപ്പർ അപേക്ഷകരുടെ വിദ്യാഭ്യാസ യോഗ്യത എസ്എസ്എൽസി പാസ്സ് ആണ്. അപേക്ഷകൾ 2025 ഏപ്രിൽ 16ന് വൈകിട്ട് 5 മണിക്ക് മുൻപ് ആലപ്പുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന അർബൻ ഐ സി ഡി എസ് ഓഫീസിൽ നൽകണം. അപേക്ഷ ഫോറത്തിന്റെ മാതൃക മിനി സിവിൽ സ്റ്റേഷനിൽ നിന്ന് ലഭിക്കും. ഇരവുകാട് വാർഡിലെ സ്ഥിരതാമസക്കാരായ അപേക്ഷകർക്ക് മുൻഗണന. 
ഇന്റർവ്യൂ തീയതി പിന്നീട് അറിയിക്കും.
ഫോൺ : 0477 2251728.
മലപ്പുറം: അങ്കണ്‍വാടി കം ക്രഷിലെ ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
മലപ്പുറം ജില്ലിയിലെ വാഴയൂര്‍ ഗ്രാമപഞ്ചായത്തിലെ അഴിഞ്ഞിലം 2 (109നമ്പര്‍) ല്‍ പ്രവര്‍ത്തിക്കുന്ന  അങ്കണ്‍വാടി കം ക്രഷിലെ ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത
പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ നിന്നുള്ളവര്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.അപേക്ഷകര്‍ക്ക് 2025 ജനുവരി ഒന്നിന് 18 നും 35നുമിടയില്‍ പ്രായമുള്ളവരാകണം, എസ്എസ്എല്‍സി വിജയമാണ് വിദ്യാഭ്യാസ യോഗ്യത.
അപേക്ഷ: അപേക്ഷകള്‍ ഏപ്രില്‍ എട്ടിന് വൈകിട്ട് അഞ്ചിന് മുമ്പായി കൊണ്ടോട്ടി ഐസിഡിഎസ് അഡീഷണല്‍ പ്രോജക്ട് ഓഫീസില്‍ നല്‍കണം

Leave a Reply

Your email address will not be published. Required fields are marked *