Now loading...
2025 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ ആദിത്യ ബിർള സൺ ലൈഫ് എഎംസിയുടെ അറ്റാദായം 9 ശതമാനം വർധിച്ച് 228.1 കോടി രൂപയായി. മുൻ സാമ്പത്തിക വർഷം ഇതേ പാദത്തിൽ 208.4 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. 2025 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗത്തിൽ ഇക്വിറ്റി ഷെയറിന് 24 രൂപ ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്.
2024-25 സാമ്പത്തിക വർഷത്തിലെ ജനുവരി-മാർച്ച് പാദത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 17 ശതമാനം വർധിച്ച് 429 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ ഇത് 365.6 കോടി രൂപയായിരുന്നു.
2024-25 സാമ്പത്തിക വർഷം കമ്പനിയുടെ അറ്റാദായം മുൻ സാമ്പത്തിക വർഷത്തേക്കാൾ 19 ശതമാനം വർധിച്ച് 930.6 കോടി രൂപയായി ഉയർന്നു. മൊത്തം വരുമാനം 1,685 കോടി രൂപയായി ഉയർന്നു.
Jobbery.in
Now loading...