January 12, 2025
Home » ഇന്ത്യന്‍ പ്രൊഫഷണലുകളെ ഓസ്ട്രേലിയ വിളിക്കുന്നു Jobbery Business News

വിദഗ്ധരായ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ഓസ്ട്രേലിയയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കും. ഡിസംബര്‍ മുതല്‍ മേറ്റ്സ് പ്രോഗ്രാമിന് തുടക്കമാകും. ഇന്ത്യയില്‍ നിന്നുള്ള കഴിവുള്ള യുവാക്കളെ ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന ഒരു പുതിയ പദ്ധതിയാണിത്.

മൊബിലിറ്റി അറേഞ്ച്മെന്റ് ഫോര്‍ ടാലന്റഡ് ഏര്‍ലി-പ്രൊഫഷണല്‍ സ്‌കീം (മേറ്റ്സ്) ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി ബിരുദധാരികള്‍ക്കും കരിയറിലെ ആദ്യകാല പ്രൊഫഷണലുകള്‍ക്കും ഓസ്‌ട്രേലിയയില്‍ രണ്ട് വര്‍ഷത്തേക്ക് ജോലി ചെയ്യാനുള്ള അവസരം നല്‍കുന്നു.

2023 മെയ് 23-ന് ഓസ്‌ട്രേലിയയും ഇന്ത്യയും മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് അറേഞ്ച്മെന്റില്‍ (എംഎംപിഎ) പ്രവേശിച്ചു. നിയമവിരുദ്ധവും ക്രമരഹിതവുമായ കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനിടയില്‍ ഉരുത്തിരിഞ്ഞ ഒരു ഉഭയകക്ഷി ചട്ടക്കൂടാണിത്.

30 വയസോ അതില്‍ താഴെയോ പ്രായമുള്ള ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യമുള്ള ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കാണ് ഓസ്ട്രേലിയയില്‍ ജോലി ചെയ്യാന്‍ അവസരം ലഭിക്കുക.

മേറ്റ്സിന്റെ ഭാഗമായി വിസയ്ക്ക് അപേക്ഷിക്കാന്‍ യോഗ്യത നേടുന്നതിന് ഓസ്‌ട്രേലിയന്‍ തൊഴിലുടമയുടെ സ്പോണ്‍സര്‍ഷിപ്പ് ആവശ്യമില്ല എന്നതാണ് ഈ സ്‌കീമിന്റെ പ്രത്യേകത. കൂടാതെ, മേറ്റ്സ് പങ്കാളികള്‍ക്ക് താല്‍ക്കാലികമോ സ്ഥിരമോ ആയ താമസം അനുവദിക്കുന്ന മറ്റൊരു വിസയ്ക്ക് അപേക്ഷിച്ചുകൊണ്ട് ഓസ്‌ട്രേലിയയില്‍ അവരുടെ താമസ കാലയളവ് നീട്ടാവുന്നതാണ്.

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *