January 13, 2025
Home » ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിന് കീഴിൽയങ്ങ് പ്രഫഷണലുകൾക്ക് അവസരം

തിരുവനന്തപുരം:റവന്യൂ വകുപ്പിന്റെ ദുരന്തനിവാരണ പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് (ഐ.എൽ.ഡി.എം) ന്റെ കീഴിൽ പ്രവർത്തിക്കുന്ന റിവർ മാനേജ്‌മെന്റ് സെന്ററിലെ ഗവേഷണ, പഠന പ്രോജക്ടുകളിൽ യങ്ങ് പ്രഫഷണലുകൾക്ക് അവസരം. പഠന പ്രോജക്ടുകളിലും
മറ്റു ഐഇസി പ്രവർത്തനങ്ങൾക്കുമായി എൻവിയോൺമെന്റൽ സയൻസ് വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവരെ നിയമിക്കുന്നു. പ്രതിമാസം 30,000 രൂപ വേതനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. താമസം സൗജന്യമായിരിക്കും. എൻവിയോൺമെന്റൽ സയൻസ് വിഷയത്തിൽ ബിരുദാനന്തര ബിരുദവും, ഒരു വർഷത്തെ പ്രവർത്തിപരിചയവുമാണ് യോഗ്യത. ഓൺലൈനായി ബയോഡേറ്റ സഹിതം ഒക്ടോബർ 30 നുള്ളിൽ അപേക്ഷിക്കേണ്ടതാണ്. ആവശ്യമായ പ്രവർത്തിപരിചയമുള്ളവരുടെ അഭാവത്തിൽ കോഴ്സ് പൂർത്തിയാക്കിയവരെയും പരിഗണിക്കും. അപേക്ഷ അയക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും http://ildm.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 8129492545.

Leave a Reply

Your email address will not be published. Required fields are marked *