January 12, 2025
Home » ഓണ്‍ലൈന്‍ തട്ടിപ്പിന് പിടി വീഴും; ‘സൈബർ വാൾ ആപ്പ്’ തയ്യാറാക്കാനൊരുങ്ങി- പൊലീസ് Jobbery Business News

വ്യാജ ഫോണ്‍കോളിലൂടെയും വെബ്സൈറ്റുകളിലൂടെയും പണം നഷ്ടമാകുന്നത് തടയിടാന്‍ ‘സൈബർ വാൾ’ ആപ്പ് തയ്യാറാക്കാനൊരുങ്ങി കേരള പൊലീസ്. ഉപയോക്താക്കള്‍ക്കുതന്നെ ഫോണ്‍ നമ്പറുകളും വെബ്സൈറ്റുകളും വ്യാജമാണോയെന്ന് പരിശോധിച്ച് ഉറപ്പാക്കാനുള്ള സംവിധാനമാണ് തയ്യാറാക്കുന്നത്. സംസ്ഥാന പൊലീസിന്റെ സൈബര്‍ ഡിവിഷനാണ് ആപ്പിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്. കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിലുള്ളൊരു കമ്പനിയെ മൊബൈൽ ആപ്പ് തയ്യാറാക്കാനായി തിരഞ്ഞെടുത്തിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ ആപ്പ് വികസിപ്പിച്ച് പരിശോധനകള്‍ പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് കേരള പോലീസ് അറിയിച്ചു.

 ഫോൺനമ്പറുകൾ, സോഷ്യൽ മീഡിയ പ്രൊഫൈലുകള്‍, വെബ്സൈറ്റുകള്‍ എന്നിവ എഐയുടെ സഹായത്തോടെ പരിശോധിച്ച് ഉറപ്പാക്കാനാകും. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന തരത്തിലാണ് ആപ്ലിക്കേഷന്‍ സജ്ജമാക്കുക. ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് അറിയിക്കാനായി സജ്ജമാക്കിയിട്ടുള്ള 1930 എന്ന ടോള്‍ഫ്രീ നമ്പരിലൂടെയും ഫോണ്‍നമ്പറുകളുടെയും വെബ്സൈറ്റ് വിലാസങ്ങളുടെയും ആധികാരികത പരിശോധിക്കാനുള്ള സൗകര്യവുമുണ്ട്.

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *