March 19, 2025
Home » കെ-​ടെ​റ്റ് യോ​ഗ്യ​ത നേ​ടാ​തെ ഇ​നി​യും സ​ർ​വി​സി​ൽ തുടരുന്ന അധ്യാപകർക്ക് അവസാന അവസരം New

തിരുവനന്തപുരം: കെ-​ടെ​റ്റ് യോ​ഗ്യ​ത നേ​ടാ​തെ ജോലിയിൽ തു​ട​രു​ന്ന അധ്യാപകർക്കായി അ​വ​സാ​ന അ​വ​സ​ര​മെ​ന്ന നി​ല​ക്ക് 2025 മെ​യി​ൽ പ്ര​ത്യേ​ക പ​രീ​ക്ഷ ന​ട​ത്തും. സംസ്ഥാന​ത്ത് കേ​ര​ള ടീ​ച്ച​ർ എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റ് (കെ-​ടെ​റ്റ്) പ​രീ​ക്ഷ പാ​സാ​കാ​തെ ഒട്ടേറെ അധ്യാപകർ ഉണ്ടെന്നാണ് സൂചന. എന്നാൽ ഇ​തി​ന്‍റെ ക​ണ​ക്കെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി​ട്ടില്ല. ഗവ- എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക​ർ കെ-​ടെ​റ്റ് പാ​സാ​യി​രി​ക്ക​ണ​മെ​ന്ന കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ അവ​കാ​ശ നിയ​മത്തിന്റെ അടിസ്ഥാനത്തിലാണ് കർശന നടപടിയിലേക്ക് നീങ്ങുന്നത്. യോ​ഗ്യത​യി​ല്ലാ​തെ നി​യ​മ​നം നേ​ടി​യ​വ​ർ​ക്കാ​യി അ​വ​സാ​നം കെ-​ടെ​റ്റ് പരീക്ഷ നടത്തിയത് 2023 സെ​പ്റ്റം​ബ​റി​ലാ​ണ്. 2011 ജൂ​ലൈ 20നു​ശേ​ഷം പു​റ​പ്പെ​ടു​വി​ച്ച പി.​എ​സ്.​സി വി​ജ്ഞാ​പ​നം പ്ര​കാ​രം കെ-​ടെ​റ്റ് യോ​ഗ്യ​ത​യി​ല്ലാ​തെ നി​യ​മി​ത​രാ​യ സ​ർ​ക്കാ​ർ സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കും 2012 ജൂ​ൺ ഒ​ന്ന് മു​ത​ൽ 2019-20 അ​ധ്യ​യ​ന വ​ർ​ഷം വ​രെ കെ-​ടെ​റ്റ് യോ​ഗ്യ​ത​യി​ല്ലാ​തെ നി​യ​മി​ത​രാ​യ എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കും യോ​ഗ്യ​ത നേ​ടു​ന്ന​തി​ന് 2023ൽ ​പ​രീ​ക്ഷ ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​വ​രി​ൽ പലരും കെ.കെ-​ടെ​റ്റ് പാ​സാ​യിട്ടില്ലെന്ന് പറയുന്നു. അ​ധ്യാ​പ​ക നി​യ​മ​നം ല​ഭി​ച്ച് അ​ഞ്ചു​വ​ർ​ഷം പൂർത്തിയായവ​ർ​ക്ക് പി​ന്നീ​ട് പ​രീ​ക്ഷ​യെ​ഴു​തേ​ണ്ട​തി​ല്ലെ​ന്ന പ്ര​ചാ​ര​ണം തെ​റ്റാണെ​ന്നും വിദ്യാഭ്യാസ വ​കു​പ്പ് അറിയിച്ചു

.

Leave a Reply

Your email address will not be published. Required fields are marked *