March 19, 2025
Home » കേരളത്തില്‍ പ്രൈവറ്റ് കമ്പനികളില്‍ അഞ്ഞൂറിലധികം ഒഴിവുകള്‍; യോഗ്യത പ്രശ്‌നമല്ല; ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം New

This job is posted from outside source. please Verify before any action

കേരളത്തില്‍ പ്രൈവറ്റ് കമ്പനികളില്‍ അഞ്ഞൂറിലധികം ഒഴിവുകള്‍; യോഗ്യത പ്രശ്‌നമല്ല; ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം

കേരളത്തിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മെഗാ റിക്രൂട്ട്‌മെന്റ് നടക്കുന്നു. ഇടുക്കി എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലാണ് പ്രയുക്തി തൊഴില്‍മേള നടക്കുന്നത്. അഞ്ഞൂറിലധികം ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. താല്‍പര്യമുള്ളവര്‍ക്ക് മാര്‍ച്ച് 24ന് നടക്കുന്ന അഭിമുഖങ്ങളില്‍ പങ്കെടുക്കണം.
യോഗ്യത വിവരങ്ങൾ
പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി, പിജി, ഏതെങ്കിലും ഡിപ്ലോമ, ഐടിഐ എന്നിങ്ങനെ ഏത് യോഗ്യതയുള്ളവര്‍ക്കും പങ്കെടുക്കാം.
18 വയസ് മുതല്‍ 40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അവസരമുണ്ട്.
തസ്തികകള്‍
ഓഫീസ് അസിസ്റ്റന്റ്, സെയില്‍സ് മാന്‍, എക്‌സിക്യൂട്ടീവ്, റിലേഷന്‍ഷിപ്പ് ഓഫീസര്‍, ഫാര്‍മസിസ്റ്റ്, ഫാര്‍മസി ട്രെയിനി, എച്ച്ആര്‍, ടെലി കോളര്‍, ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, എഞ്ചിനീയര്‍, മെഷീന്‍ ഓപ്പറേറ്റര്‍, സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍, ഗ്രാഫിക് ഡിസൈനര്‍, സര്‍വീസ് എഞ്ചിനീയര്‍, മാര്‍ക്കറ്റിങ് മാനേജര്‍, ബിസിനസ് എക്‌സിക്യൂട്ടീവ്, മാനേജര്‍, അക്കൗണ്ടന്റ്, കസ്റ്റമര്‍ സര്‍വീസ് തുടങ്ങി നിരവധി ഒഴിവുകളുണ്ട്.
കമ്പനി വിവരങ്ങൾ
Jocyt Aerospace, AY tech, MRF limited, United Peripherals, Igate Renewable Energy Solutions, Gtech Education pvt, Trinity Skillworks Private limited, Anson Chits, Muthoor Fincorp, Dominators Group, WIFI office, Vimtech Infopark, Pradhanmanthri Bharatiya janaushadhi Kendra, Promise Educational Services.
കേരളത്തിലുടനീളം വിവിധ ജില്ലകളിലായി നിയമനങ്ങള്‍ നടക്കും. കേരളത്തിന് പുറത്ത് തമിഴ്‌നാട്ടിലും, കര്‍ണാടകയിലു ജോലി ലഭിക്കും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുപോലെ അപേക്ഷിക്കാനാവും.
ജോബ് ഫെയര്‍ 
മാര്‍ച്ച് 24ന് രാവിലെ 9.30 മുതല്‍ ഇടുക്കി, തൊടുപുഴ IHRD കോളജ് ഓഫ് അപ്പ്‌ലൈഡ് സയന്‍സ് (CAS) മുട്ടം, കോളജില്‍ വെച്ചാണ് തൊഴില്‍മേള നടക്കുക. താല്‍പര്യമുള്ളവര്‍ താഴെയുള്ള രജിസ്‌ട്രേഷന്‍ ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യുക. 
വിശദമായ വിജ്ഞാപനം താഴെ നല്‍കുന്നു.

Leave a Reply

Your email address will not be published. Required fields are marked *