March 18, 2025
Home » കോഴിമുട്ടതേടി ട്രംപ് യൂറോപ്പില്‍; തരാനില്ലെന്ന് ഫിന്‍ലാന്‍ഡ് Jobbery Business News New

കോഴിമുട്ടതേടി ട്രംപ് യൂറോപ്പില്‍, തരാനില്ലെന്ന് ഫിന്‍ലാന്‍ഡ്. ഇന്ന് കോഴിമുട്ടയ്ക്കുവേണ്ടി യുഎസ് നെട്ടോട്ടത്തിലാണ്. ലഭ്യമായ കോഴിമുട്ടയ്ക്ക് തീവിലയും. പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് കോഴി ഫാമുകള്‍ വന്‍തോതില്‍ നശിച്ചതോടെയാണ് മുട്ടവില റെക്കോര്‍ഡ് ഉയരത്തിലേക്ക് കുതിച്ചത്. 

അധികാരത്തിലെത്തിയ ആദ്യ ദിവസം തന്നെ ഡൊണാള്‍ഡ് ട്രംപ് മുട്ട വില കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും, കണക്കുകള്‍ പറയുന്നത് വ്യത്യസ്തമായ ഒരു കഥകളാണ്.

ഫെബ്രുവരിയില്‍ മുട്ടയുടെ വില മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 59% വര്‍ധിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് ആദ്യത്തോടെ, ഒരു ഡസന്‍ മുട്ടയ്ക്ക് ശരാശരി മൊത്തവില 8 ഡോളര്‍ കടന്നിരുന്നു. ഇത് എക്കാലത്തെയും ഉയര്‍ന്ന നിരക്കാണ്. ഇപ്പോള്‍ വില ഏകദേശം 6 ഡോളറിലേക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും, അത് ഉപഭോക്താക്കള്‍ക്ക് താങ്ങാനാകുന്നില്ല.

മുട്ടക്ഷാമം പരിഹരിക്കുന്നതിനായിയുഎസ് ഉദ്യോഗസ്ഥര്‍ ഫിന്‍ലാന്‍ഡ്, ഡെന്‍മാര്‍ക്ക് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളുമായി ബന്ധപ്പെട്ടു. എന്നാല്‍ വ്യാപാര കരാറുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഫിന്‍ലാന്‍ഡ് ഈ ആവശ്യം നിരസിച്ചു.

‘വിപണി പ്രവേശനം സംബന്ധിച്ച് യുഎസ് അധികാരികളുമായി ഒരു ചര്‍ച്ചയും നടന്നിട്ടില്ല,’ ഫിന്നിഷ് പൗള്‍ട്രി അസോസിയേഷന്റെ ഡയറക്ടര്‍ വീര ലെഹ്തില പറഞ്ഞു.

യുഎസിലേക്ക് മുട്ടകള്‍ കയറ്റുമതി ചെയ്യുന്നതിന് വിപുലമായ പേപ്പര്‍ വര്‍ക്കുകളും ഗവേഷണവും ആവശ്യമാണെന്ന് അവര്‍ വിശദീകരിച്ചു. ഇത് ഒരു അപ്രായോഗിക പരിഹാരമാക്കി മാറ്റുന്നു. ഫിന്‍ലാന്‍ഡിന് കയറ്റുമതി ചെയ്യാന്‍ കഴിയുമെങ്കിലും, അത് വലിയ വ്യത്യാസമുണ്ടാക്കില്ല. 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *