Now loading...
മലപ്പുറം: മൂത്തേടം ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ എസ്എസ്എൽസി പരീക്ഷ ഏറെ കൗതുകം നിറഞ്ഞതാണ്. ഒന്നിച്ച് ജനിച്ച്, ഒരുമിച്ചു പഠിച്ചുവളര്‍ന്ന സഹോദരങ്ങള്‍ ഒരുമിച്ചിരുന്നു പരീക്ഷ എഴുതുന്നു. ആറ് ജോടി ഇരട്ടകളും ഒരേ പ്രസവത്തിൽ ജനിച്ച 3 സഹോദരങ്ങളുമാണ് മൂത്തേടം ഗവ. ഹയര്‍ സെക്കന്ററി സ്കൂളിൽ ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതാൻ തുടങ്ങിയത്. ഇതിൽ 13 പേരും പെൺകുട്ടികളാണ്. മുഹമ്മദ് ഫാദിൽ, ഫാത്തിമ ഫഹ്മ, മുഹമ്മദ് ഫാഇസ്.. മൂവരും സഹോദരി സഹോദരന്മാർ. ഇവര്‍ക്കൊപ്പം കാരപ്പുറത്തെ എ.എ. ഫാത്തിമ ഫഹ്മ, എ.എ. മുഹമ്മദ് ഫാദില്‍, എ.എ. മുഹമ്മദ് ഫാഇസ് എന്നിവര്‍ക്കൊപ്പം പാലാങ്കരയില്നിന്നുള്ള അലീന ബോബി-അലോന ബോബി, കാരപ്പുറത്തെ പി. സഫ-പി. മര്‍വ, താളിപ്പാടത്തെ നിഷിദ നൗഷാദ്-നിഷിയ നൗഷാദ്, കാരപ്പുറത്തുനിന്നുള്ള കെ. ഫിദ-കെ. നിദ, നെല്ലിക്കുത്തിലെ ടി. ഷിംന-ടി. ഷിംല, മൂത്തേടത്തെ കെ. ശ്രീബാല-കെ. ശ്രീനന്ദ എന്നീ ഇരട്ടക്കുട്ടികളും പരീക്ഷയ്ക്ക് എത്തി. എല്ലാവരും പഠിക്കാൻ മിടുക്കർ. ലാംഗ്വേജ് പരീക്ഷ വളരെ എളുപ്പമെന്ന് 15പേരും. കഴിഞ്ഞ വര്‍ഷവും ഈ സ്കൂളില്‍ 4 ജോഡി ഇരട്ടകൾ എസ്എസ്എല്‍സി പരീക്ഷ എഴുതിയിരുന്നു.
Now loading...