January 12, 2025
Home » ജനപ്രിയ സ്റ്റുഡന്റ് വിസ പ്രോഗ്രാം അവസാനിപ്പിച്ച് കാനഡ Jobbery Business News

കനേഡിയന്‍ ഗവണ്‍മെന്റ് ജനപ്രിയമായ സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം ( എസ് ഡി എസ് ) പ്രോഗ്രാം അവസാനിപ്പിച്ചു. ഇത് ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളെ നേരിട്ട് ബാധിക്കും. മുന്‍പ് ഈ പ്രോഗ്രാം പഠന അപേക്ഷയ്ക്കുള്ള പ്രക്രിയ കാര്യക്ഷമമാക്കാന്‍ സഹായിച്ചിരുന്നു. ക കേരളത്തില്‍ നിന്നും കാനഡയിലേക്ക് പഠനാവശ്യങ്ങള്‍ക്ക് പോകാനിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും നടപടി തിരിച്ചടിയാണ്.

ഇന്ത്യ, ചൈന, പാകിസ്ഥാന്‍, ബ്രസീല്‍, സെനഗല്‍ തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ബാധകമായ ഒരു ജനപ്രിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി പ്രോഗ്രാമാണ് സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം. മുന്‍കൂട്ടി പ്രഖ്യാപിക്കാതെ വളരെ പെട്ടെന്നാണ് പദ്ധതി അവസാനിപ്പിച്ചത്. കൂടാതെ, നൈജീരിയന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള നൈജീരിയ സ്റ്റുഡന്റ് എക്‌സ്പ്രസും (എന്‍എസ്ഇ) അവസാനിപ്പിച്ചു. സമയപരിധിക്ക് മുമ്പ് ലഭിച്ച അപേക്ഷകള്‍ എസ്ഡിഎസ്, എന്‍എസ്ഇ എന്നിവയ്ക്ക് കീഴില്‍ പ്രോസസ്സ് ചെയ്യും.

യോഗ്യതയുള്ള പോസ്റ്റ്-സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് വേഗത്തിലുള്ള പ്രോസസ്സിംഗ് നല്‍കുന്നതിനായി സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം 2018ലാണ്് ആരംഭിച്ചത്. ഒടുവില്‍ ആന്റിഗ്വ, ബാര്‍ബുഡ, ബ്രസീല്‍, ചൈന, കൊളംബിയ, കോസ്റ്റാറിക്ക, ഇന്ത്യ, മൊറോക്കോ, പാകിസ്ഥാന്‍, പെറു, ഫിലിപ്പീന്‍സ്, സെനഗല്‍, സെന്റ് വിന്‍സെന്റ് ആന്‍ഡ് ഗ്രനേഡൈന്‍സ്, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, വിയറ്റ്‌നാം എന്നിവിടങ്ങളിലെ നിയമപരമായ താമസക്കാര്‍ക്കായി എസ് ഡി എസ് തുറന്നു.

എല്ലാ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കും പഠനാനുമതിക്കായുള്ള അപേക്ഷാ പ്രക്രിയയിലേക്ക് തുല്യവും നീതിയുക്തവുമായ പ്രവേശനം നല്‍കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് സര്‍ക്കാര്‍ പറഞ്ഞു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷാ പ്രക്രിയയിലേക്ക് തുല്യവും ന്യായവുമായ പ്രവേശനം നല്‍കുക, ഒപ്പം നല്ല അക്കാദമിക് അനുഭവം നല്‍കുക എന്നിവയാണ് കാനഡയുടെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ പറയുന്നു.

ഈ സംഭവവികാസത്തെത്തുടര്‍ന്ന്, ഭാവിയിലെ അപേക്ഷകര്‍ കാനഡയുടെ പതിവ് സ്റ്റഡി പെര്‍മിറ്റ് പ്രക്രിയകളിലൂടെ കടന്നുപോകേണ്ടതുണ്ട്. കാനഡയും ഇന്ത്യയും തമ്മിലുള്ള വര്‍ധിച്ചുവരുന്ന നയതന്ത്ര സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ഈ നീക്കം എന്നത് ശ്രദ്ധേയമാണ്.

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *