ഒക്ടോബറിലെ ചരക്ക് സേവന നികുതിയില്‍ വര്‍ധന. വരുമാനം ആറ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായി ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.
ആഭ്യന്തര വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ ഒക്ടോബറില്‍ ജിഎസ്ടി വരുമാനം 1.87 ലക്ഷം കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 8.9 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷത്തെ രണ്ടാമത്തെ ഉയര്‍ന്ന ജിഎസ്ടി വരുമാനമാണിത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ 2.10 ലക്ഷം കോടി രൂപയായിരുന്നു നികുതിവരുമാനം. ഇത് എക്കാലത്തേയും ഉയര്‍ന്ന ജിഎസ്ടി വരുമാനമാണ്. ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ വരുമാനം നേടുന്നത് ഇത് തുടര്‍ച്ചയായ എട്ടാം മാസമാണ്.
കേന്ദ്ര ജിഎസ്ടി ശേഖരം 33,821 കോടി രൂപയിലെത്തി. സംസ്ഥാന ജിഎസ്ടി 41,864 കോടി രൂപയും ഇന്റഗ്രേറ്റഡ് ഐജിഎസ്ടി 99,111 കോടി രൂപയും സെസ് 12,550 കോടി രൂപയുമാണ് പോയ മാസം രേഖപ്പെടുത്തിയത്.
ആഭ്യന്തര ഉപഭോഗവും ഇറക്കുമതിയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ആരോഗ്യകരമായ മുന്നേറ്റത്തിന് ആക്കം കൂട്ടുന്നു. ആഭ്യന്തര ഇടപാടുകളില്‍ നിന്നുള്ള ജിഎസ്ടി 10.6 ശതമാനം വര്‍ധിച്ച് 1.42 ലക്ഷം കോടി രൂപയായി. ഇറക്കുമതിയില്‍ നിന്നുള്ള നികുതി വരുമാനം ഏകദേശം 4 ശതമാനം ഉയര്‍ന്ന് 45,096 കോടി രൂപയാണ് ഒക്ടോബറില്‍ രേഖപ്പെടുത്തിയത്.
Jobbery.in