January 11, 2025
Home » ‘ടൈകോണ്‍ കേരള’ സംരംഭക സമ്മേളനം കൊച്ചിയില്‍ Jobbery Business News

സംസ്‌ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ടൈക്കോൺ കേരള ഡിസംബർ 4,5 തീയതികളിൽ കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ നടക്കും. ‘മിഷൻ 2030 കേരളത്തെ രൂപാന്തരപ്പടുത്തുന്നു’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനം കേരളത്തിന്റെ ഭാവി വികസനം സാധ്യമാക്കുന്നതിനുള്ള പദ്ധതികൾക്ക് രൂപം നൽകും.

പ്രധാന വ്യവസായങ്ങളുടെ ആധുനികവത്കരണത്തിനും സുസ്‌ഥിര വളർച്ചയ്ക്കും ഊന്നൽ നൽകി കേരള വികസനത്തിനായുള്ള റോഡ് മാപ്പ് രൂപപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ടൈക്കോൺ കേരള സമ്മേളനം സംസ്ഥാനത്തെ സംരംഭകത്വത്തിൻ്റെ ആഘോഷമാണെന്നും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 50-ലധികം പ്രഭാഷകരും 100 നിക്ഷേപകരും പങ്കെടുക്കുമെന്നും ടൈക്കോൺ കേരള 2024-ൻ്റെ ചെയറും വൈസ് പ്രസിഡൻ്റുമായ വിവേക് കൃഷ്ണ ഗോവിന്ദ് പറഞ്ഞു.

ടൈക്കോൺ 2024-ൽ സംസ്‌ഥാന റവന്യൂ, ഭവന നിർമ്മാണ മന്ത്രി കെ. രാജൻ, തെലങ്കാന മുൻ ഐടി – വ്യവസായ വകുപ്പ് മന്ത്രി കെ ടി രാമറാവു, കെഎസ്ഐഡിസി ചെയർമാൻ സി ബാലഗോപാൽ, ടൈ ഗ്ലോബൽ ബിഒടി വൈസ് ചെയർമാൻ മുരളി ബുക്കപട്ടണം, ടാറ്റ സ്റ്റാർക്വിക്ക് ഡയറക്ടർ രാധാകൃഷ്ണൻ കെ, അപെക്സ് ഹോസ്പിറ്റൽസ് ഡയറക്ടർ ഡോ.ഷീനു ജാവർ, ഐപി ലോയർ ജതിൻ ത്രിവേദി, ഐഐടി മദ്രാസ് ആർ 2 ഡി 2 സിഒഒ ജസ്റ്റിൻ ജെസുദാസ്, തിങ്ക് ബയോ എ ഐ പ്രസിഡന്റ് പ്രദീപ് പാലാഴി, ഐബിഎസ് എക്സിക്യൂട്ടീവ് ചെയർമാൻ വി കെ മാത്യൂസ്, ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ, ഇസാഫ് ബാങ്ക് എംഡി പോൾ തോമസ്, മുത്തൂറ്റ് ഫിനാൻസ് എംഡി ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ്, കെ എസ് ഐ ഡി സി എം ഡി ഹരികിഷോർ എന്നിവർ പങ്കെടുക്കും.

രജിസ്ട്രേഷന്:  www.tieconkerala.org കൂടുതൽ വിവരങ്ങൾക്ക്: 7025888862 | info@tiekerala.org. 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *